മെഹ്നാസിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി : ആത്മഹത്യാ പ്രേരണകേസിൽ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് മൊയ്ദുവിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. റിഫയുടെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി മെഹ്നാസിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

മാർച്ച് മാസം ഒന്നിനാണ് ദുബായിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ റിഫയെ കണ്ടെത്തുന്നത്. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്തെങ്കിലും ബന്ധുക്കളുടെ പരാതിയിൽ പിന്നീട് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു . തൂങ്ങി മരണമാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.

മെഹ്നാസിൻറെ പീഡനമാണ് റിഫയെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു റിഫയുടെ രക്ഷിതാക്കളുടെ ആരോപണം. തുടർന്ന് ഇവരുടെ പരാതിയിൽ പോലീസ് മെഹ്നാസിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം പോസ്‌കോ കേസും മെഹനാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി
[masterslider id="10"]

Related posts