സൂര്യപ്രിയയുടെ കൊലപാതകം; ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി യുവജന കമ്മീഷന്‍

പാലക്കാട്: ഡി.വൈ.എഫ്.ഐ നേതാവ് സൂര്യപ്രിയയുടെ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന യുവജന കമ്മീഷൻ ആവശ്യപ്പെട്ടതായി ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അറിയിച്ചു. പാലക്കാട് കൊന്നല്ലൂർ സ്വദേശിനി സൂര്യ പ്രിയയുടെ കൊലപാതക വാർത്ത കേരള സമൂഹം ഞെട്ടലോടെയാണ് കേട്ടതെന്ന് ചിന്താ ജെറോം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ചിന്തയുടെ പ്രതികരണം. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വവും ഭാവിയിൽ സമൂഹത്തെ നയിക്കേണ്ടതുമായ സാമൂഹിക, രാഷ്ട്രീയ പ്രവർത്തകയായ പെൺകുട്ടിയെയാണ് പ്രതി സുജീഷ് കൊലപ്പെടുത്തിയത്. വ്യക്തികൾക്ക് സ്വീകാര്യമല്ലാത്ത സ്വഭാവ രൂപീകരണവും അവരുടെ…

Read More

ഇന്ത്യൻ ‌ടീം ബ്ലാസ്റ്റേഴ്സുമായി കൊമ്പുകോർത്തേക്കും

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സിനെതിരെ സൗഹൃദ മത്സരം കളിച്ചേക്കും. മത്സരം അടുത്ത മാസം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശസ്ത മാധ്യമപ്രവർത്തകൻ മാർക്കസ് മെർഹുലാവോയാണ് വാർത്ത ട്വീറ്റ് ചെയ്തത്. സെപ്റ്റംബറിൽ കേരളത്തിൽ ഇന്ത്യൻ ദേശീയ ടീമിന്‍റെ ക്യാമ്പ് നടത്താൻ ആഗ്രഹമുണ്ടെന്ന് കോച്ച് ഇഗോർ സ്റ്റാമിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഏഐഎഫ്എഫിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ക്യാമ്പിനെക്കുറിച്ച് വ്യക്തത ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചില പുതിയ സൂചനകൾ ലഭിച്ചിരിക്കുകയാണ്. സെപ്റ്റംബർ 18നോ 19നോ ബ്ലാസ്റ്റേഴ്സിനെതിരെ ഇന്ത്യൻ ടീം സൗഹൃദ മത്സരം കളിച്ചേക്കുമെന്നും മാർക്കസ് ട്വീറ്റ്…

Read More

മഴയിൽ കുറവ്; മുല്ലപ്പെരിയാറിലെ മൂന്നു ഷട്ടറുകൾ അടച്ചു

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനാൽ മുല്ലപ്പെരിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ അടച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 138.80 അടിയാണ്. സെക്കൻഡിൽ 5640 ഘനയടി വെള്ളം മാത്രമാണ് പെരിയാറിലേക്ക് തുറന്നുവിടുന്നത്. നിലവിൽ 10 ഷട്ടറുകൾ 90 സെന്‍റീമീറ്റർ ഉയർത്തിയിട്ടുണ്ട്. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടില്ല. ഇടുക്കി ഡാമിലെ ജലനിരപ്പ് 2387.38 അടിയായി കുറഞ്ഞു. മുല്ലപ്പെരിയാറിൽ നിന്ന് ഇപ്പോൾ എത്തുന്ന വെള്ളവും ഇടുക്കിയിൽ സംഭരിക്കാൻ കഴിയുന്നതിനാൽ കൂടുതൽ വെള്ളം തുറന്നുവിടേണ്ടെന്നാണ് റൂൾ കർവ് കമ്മിറ്റിയുടെ തീരുമാനം. തടിയമ്പാട് ചപ്പാത്ത്…

Read More

ദക്ഷിണാഫ്രിക്കയിലും യു.എ.ഇയിലും കളിക്കാൻ മുംബൈ ഇന്ത്യന്‍സ്

മുംബൈ: ദക്ഷിണാഫ്രിക്ക, യു.എ.ഇ. എന്നിവിടങ്ങളിലുള്ള ട്വന്റി 20 ലീഗുകളില്‍ കളിക്കാൻ തയ്യാറെടുക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഈ രണ്ട് ലീഗുകളിലും പുതിയ ടീമുകളെ കളത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യൻസ്. ഇതിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് ഇരുടീമുകളുടെയും പേരുകളും ലോഗോകളും പുറത്തുവിട്ടു. യു.എ.ഇ. ടീമിന്റെ പേര് എം.ഐ. എമിറേറ്റ്‌സ് എന്നാണ്. ദക്ഷിണാഫ്രിക്കന്‍ ലീഗിലെ പുതിയ ടീം എം.ഐ. കേപ്ടൗണും. ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗിലെയും യു.എ.ഇ. ലീഗിലെയും എല്ലാ ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസികളാണ്. ആറ് ടീമുകളാണ് ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ മത്സരിക്കുന്നത്. ഓരോ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (10-06-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  1680 റിപ്പോർട്ട് ചെയ്തു.   2114 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.85% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 2114 ആകെ ഡിസ്ചാര്‍ജ് : 3973873 ഇന്നത്തെ കേസുകള്‍ : 1680 ആകെ ആക്റ്റീവ് കേസുകള്‍ : 10351 ഇന്ന് കോവിഡ് മരണം : 5 ആകെ കോവിഡ് മരണം : 40128 ആകെ പോസിറ്റീവ് കേസുകള്‍ :…

Read More

അതിതീവ്രമഴയിലും ഇക്കുറി പ്രളയം ഒഴിവായത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം; മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: സർക്കാരിന്റെ കാര്യക്ഷമമായ ഡാം മാനേജ്മെന്‍റ് കാരണം ഈ വർഷത്തെ കനത്ത മഴയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകൾ തുറന്നിട്ടും നദികളിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരാതിരുന്നത് ശരിയായ ആസൂത്രണത്തിന്‍റെ മികവ് മൂലമാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടായിരുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 137 അടി എത്തിയപ്പോള്‍ തന്നെ അധിക ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചു. തുടര്‍ന്ന് ഡാം തുറക്കുന്നതിന് തലേന്ന് വൈകിട്ടു തന്നെ ഇതു…

Read More

തോമസ് ഐസക് നാളെയും ഇഡിക്കു മുന്നിൽ ‍ഹാജരാകില്ല

ആലപ്പുഴ: കിഫ്ബി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ മുൻ മന്ത്രി തോമസ് ഐസക് ഹാജരാകില്ല. വ്യാഴാഴ്ച ഹാജരാകാൻ കഴിയില്ലെന്ന് ഇഡി നോട്ടീസിന് തോമസ് ഐസക് മറുപടി നൽകി. എന്ത് കുറ്റമാണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിഫ്ബി രേഖകളുടെ ഉടമസ്ഥൻ ഞാനല്ല. എന്റെ സമ്പാദ്യം സമൂഹത്തിനു മുന്നിലുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ച് ഇ-മെയിലിലൂടെയാണ് തോമസ് ഐസക് ഇ.ഡിക്ക് മറുപടി നൽകിയത്. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് തോമസ് ഐസക്കിന് നോട്ടീസ് അയച്ചിരുന്നു. ഒന്നാം…

Read More

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുവെച്ച് ഭക്തര്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് തടയും

ഗുരുവായൂര്‍: ഗുരുവായൂരിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകും. ദേവസ്വം, മുനിസിപ്പാലിറ്റി, പോലീസ് എന്നിവരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ക്ഷേത്രപരിസരത്ത് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിൽ നിന്ന് ഭക്തരെ തടയും. തീർത്ഥാടകർക്ക് നായ്ക്കളുടെ കടിയേറ്റതിനെ തുടർന്നാണ് നടപടി. തിങ്കളാഴ്ച ദർശനത്തിനെത്തിയ എട്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. മൂന്ന് വർഷം മുമ്പ് ക്ഷേത്രപരിസരത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് എബിസി പദ്ധതി പ്രകാരം വന്ധ്യംകരണ പദ്ധതി നടത്തിയിരുന്നു. കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കിയത്. എന്നാല്‍ 2021 ഡിസംബര്‍ 17ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തെരുവുനായ് പ്രജനന…

Read More

കേശവദാസപുരം കൊലപാതകം; ആദം അലിയെ കസ്റ്റഡിയിൽ വിട്ടു

കേശവദാസപുരം: കേശവദാസപുരം കൊലക്കേസിലെ പ്രതി ആദം അലിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ 10 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. പ്രതി ആദം അലിക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂർ കോടതിയിൽ ഹാജരായി. കഴിഞ്ഞ ദിവസമാണ് ആദം അലിയെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെയാണ് ആദം അലിയെ തിരുവനന്തപുരത്ത് എത്തിച്ചത്. ആറാഴ്ച മുമ്പാണ് 21 കാരനായ പ്രതി പശ്ചിമ ബംഗാളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി…

Read More

‘സൗജന്യമായി പെട്രോളും ഡീസലും നൽകുമെന്ന് പറയുന്നവർ രാഷ്ട്രീയ സ്വാർത്ഥതയുള്ളവർ’

ഹരിയാന: കോൺഗ്രസിന്റ കറുപ്പ് വസ്ത്രമണിഞ്ഞ പ്രതിഷേധത്തിനെതിരെയും ആം ആദ്മി പാർട്ടിക്കെതിരെയും രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ പാനിപ്പത്തിലെ 2ജി എഥനോൾ പ്ലാന്‍റ് രാജ്യത്തിന് സമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ സ്വാർത്ഥതയുള്ളവർ പെട്രോളും ഡീസലും സൗജന്യമായി പ്രഖ്യാപിക്കുമെന്നായിരുന്നു ആം ആദ്മി പാർട്ടിക്കെതിരായ പ്രധാനമന്ത്രിയുടെ വിമർശനം. സൗജന്യങ്ങൾ ഭാവിതലമുറയുടെ അവകാശങ്ങൾ കവർന്നെടുക്കും. രാജ്യം സ്വയംപര്യാപ്തമാകുന്നതിന് സൗജന്യങ്ങൾ ഒരു തടസ്സമാണ്. സൗജന്യങ്ങൾ രാജ്യത്തെ നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കും. കറുത്ത വസ്ത്രം ധരിക്കുന്നതിലൂടെ തങ്ങളുടെ കഷ്ടകാലം തീരുമെന്ന് ചിലർ കരുതുകയാണെന്നായിരുന്നു കോൺ​ഗ്രസിനെതിരായ വിമർശനം. മന്ത്രവാദത്തിൽ വിശ്വസിക്കുന്നവർക്ക് ജനങ്ങളുടെ…

Read More
Click Here to Follow Us