പ്രശസ്തനടി ഹേമയും ഉൾപെട്ട നഗരത്തിലെ നിശാപാർട്ടി : 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി

ബെംഗളൂരു : ബെംഗളൂരുവിൽ തെലുഗുനടികളും മോഡലുകളും ഐ.ടി. രംഗത്തുള്ളവരുമുൾപ്പെടെ പങ്കെടുത്ത നിശാപാർട്ടിയിൽ 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി.

ഇവരുടെ രക്തസാംപിളുകളുടെ പരിശോധനാ ഫലം വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. തെലുഗുവിലെ പ്രശസ്തനടി ഹേമയും ഇതിലുൾപ്പെടുന്നതായി പോലീസ് പറഞ്ഞു.

പാർട്ടിയിൽ താൻ പങ്കെടുത്തില്ലെന്ന് ഹേമ അവകാശപ്പെട്ടെങ്കിലും പോലീസ് ഇത് തള്ളിയിരുന്നു.

103 പേരാണ് പാർട്ടിയിൽ പങ്കെടുത്തത്. 59 പുരുഷന്മാരും 27 സ്ത്രീകളും മയക്കുമരുന്നുപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

  ഭരണമാറ്റം സുഗമമായി പൂർത്തിയായി; ഡികെയ്‌ക്കൊപ്പം മന്ത്രിസഭയിൽ ചേരാൻ സാധ്യതയുള്ള മന്ത്രിമാരുടെ വിശദാംശങ്ങൾ ഇതാ; ഡൽഹി ചർച്ചകൾ സജീവം

ഇവർക്ക് അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകി. മയക്കുമരുന്ന് എവിടെനിന്നാണ് എത്തിച്ചതെന്ന് പോലീസ് അന്വേഷിച്ചുവരുന്നു.

ഇലക്ട്രോണിക് സിറ്റിയിലെ ജി.ആർ.ഫാം ഹൗസിൽ ശനിയാഴ്ച രാത്രിയാണ് പാർട്ടി നടത്തിയത്.

ജന്മദിനാഘോഷമെന്ന് പറഞ്ഞ് ഹൈദരാബാദ് സ്വദേശി വാസുവാണ് പാർട്ടി സംഘടിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിന്റെ നർക്കോട്ടിക് വിഭാഗം നടത്തിയ റെയ്ഡിൽ 17 എം.ഡി.എം.എ. ഗുളികകളും കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു.

  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു

സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റുചെയ്തു. തുടർന്നാണ് പാർട്ടിയിൽ പങ്കെടുത്തവരുടെ രക്തസാംപിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ധനവില വർധനയിൽ വലഞ്ഞ് ജനം; നഗരത്തിലെ പെട്രോൾ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts