പുതിയ കോച്ചുകളുമായി സർവീസ് നടത്താൻ ഒരുങ്ങി ഹുബ്ബള്ളി-കൊച്ചുവേളി എക്‌സ്‌പ്രസ്

ബെംഗളൂരു : ഹുബ്ബള്ളി-കൊച്ചുവേളി പ്രതിവാര തീവണ്ടിക്ക് 29-മുതൽ പുതിയ കോച്ചുകൾ.

നിലവിലുള്ള പരമ്പരാഗത കോച്ചുകൾക്ക് പകരമായി ഉയർന്ന യാത്രാസുഖവും സുരക്ഷയും നൽകുന്ന എൽ.എച്ച്.ബി. കോച്ചുകളാണ് ഉപയോഗിക്കുക.

ഘട്ടഘട്ടമായി മുഴുവൻ തീവണ്ടികളിലും ഇത്തരം കോച്ചുകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത

ബുധനാഴ്ചകളിൽ ഹുബ്ബള്ളിയിൽനിന്ന് രാവിലെ 6.45-ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.30-ന്‌ കൊച്ചുവേളിയിലെത്തുന്നതാണ് ഹുബ്ബള്ളി-കൊച്ചുവേളി എക്സ്‌പ്രസിന്റെ സമയക്രമം.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.50-ന്‌ തിരികെ പുറപ്പെടുന്ന തീവണ്ടി വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40-ന് ഹുബ്ബള്ളിയിലെത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts