മഴയിൽ തകർന്ന് ഹംപിയിലെ സാലുമണ്ഡപം

ബെംഗളൂരു : വിനോദസഞ്ചാരകേന്ദ്രമായ ഹംപിയിലെ സാലുമണ്ഡപം മഴയിൽ തകർന്നു. ബുധനാഴ്ച രാത്രിയാണ് കനത്ത മഴയെത്തുടർന്ന് ഒരുഭാഗത്തെ തൂണുകൾ നിലം പറ്റിയത്.

നേരത്തേ സാലു മണ്ഡപം ബലപ്പെടുത്താനവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകൾ പുരാവസ്തു ഗവേഷണ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടികൾ സ്വീകരിച്ചില്ലെന്നാണ് ആരോപണം.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

നിരവധി തൂണുകളിൽ ഉയർന്നുനിൽക്കുന്ന മണ്ഡപമാണ് സാലുമണ്ഡപം. വിരൂപാക്ഷക്ഷേത്രത്തിന് സമീപത്താണിത് സ്ഥിതിചെയ്യുന്നത്.

ഒരാഴ്ചയോളമായി പെയ്യുന്ന മഴയിൽ മണ്ഡപത്തിനടിയിലെ മണ്ണ് ഊർന്നുപോയതോടെയാണ് തൂണുകൾ നിലംപതിച്ചത്. അതേസമയം, യുനെസ്‌കോയുടെ മാർഗനിർദേശങ്ങളനുസരിച്ച് മണ്ഡപം പുതുക്കിപ്പണിയുമെന്ന് പുരാവസ്തു ഗവേഷണ വകുപ്പ് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts