ഓൺലൈനിലൂടെ ലഭിച്ച പാൽ കേടായത്; റീഫണ്ടിന് ശ്രമിച്ച സ്ത്രീയ്ക്ക് നഷ്ടമായത് 77000 രൂപ

ബെംഗളൂരു: ഓണ്‍ലൈൻ വഴി മോശം പാല്‍ ലഭിച്ചു. പിന്നാലെ റീഫണ്ടിന് ശ്രമിച്ച വായോധികയ്ക്ക് നഷ്ടമായത് 77,000 രൂപ.

ഓർഡർ ചെയ്ത പാല്‍ കയ്യിലെത്തും മുമ്പ് തന്നെ കേടായതാണെന്ന് മനസിലാക്കിയ വൃദ്ധ ഓണ്‍ലൈൻ വില്‍പന ആപ്പില്‍ നിന്നും കസ്റ്റമർ കെയർ നമ്പർ തെരഞ്ഞെടുത്ത് വിളിക്കുകയായിരുന്നു.

പലചരക്ക് പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീഫാണെന്ന് പറഞ്ഞ് ഫോണ്‍ എടുത്തയാളാണ് വൃദ്ധയെ തട്ടിപിനിരയാക്കിയത്.

തനിക്ക് ലഭിച്ച പാല്‍ കേടായതാണെന്ന് പറഞ്ഞ വൃദ്ധ അത് തിരിച്ചുകൊണ്ടുപോവാൻ ഇയാളോട് ആവശ്യപ്പെട്ടു.

  കർണാടകയുടെ നീർ ദോശ ലോകകപ്പിലേക്ക്; മസാല ദോശയ്ക്ക് ആറാം സ്ഥാനം, നീർ ദോശയും അപ്പവും പട്ടികയിൽ

എന്നാല്‍ പാല്‍ നശിപ്പിച്ചുകൊള്ളാനും റീഫണ്ട് തുക നല്‍കാമെന്നും ജീവനക്കാരൻ മറുപടി നല്‍കി.

തുടർന്ന് വൃദ്ധയുടെ ഫോണിലേക്ക് തട്ടിപ്പുകാരൻ തന്റെ യുപിഐ ഐഡി അയച്ചു.

ഇതിന് പിന്നാലെ യുപിഐ ആപ്പില്‍ കയറി പാസ്സ്‌വേഡ് അടിക്കാനും ആവശ്യപ്പെട്ടു.

തട്ടിപ്പാണെന്ന് മനസിലാക്കാൻ സാധിക്കാതെ വൃദ്ധ തന്നോട് പറഞ്ഞത് അനുസരിക്കുകയായിരുന്നു.

പിന്നീട് വൃദ്ധയുടെ അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുകയായിരുന്നു.

ഉടൻ തന്നെ തട്ടിപ്പുകാരൻ ഫോണ്‍ കട്ട് ചെയ്തു.

  ജൂൺ 15 മുതൽ കേരളത്തിൽ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, ആശമാർക്ക് വേതനവർദ്ധനവ്, വയോജന വകുപ്പ്; മന്ത്രിസഭയുടെ നിർണായക തീരുമാനങ്ങൾ

താൻ തട്ടിപ്പിനിരയായെന്ന് മനസിലാക്കിയ വൃദ്ധ ഉടൻ തന്നെ ഹെല്‍പ് ലൈൻ നമ്പറിലേക്ക് വിളിക്കുകയായിരുന്നു.

സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത പോലീസ് തട്ടിപ്പുകാരന്റെ ആക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ട് പേരുടെ ശമ്പളമുണ്ടായിട്ടും ബെംഗളൂരുവിൽ വീട് നടന്നില്ല; യുകെയിൽ പോയി വീട് വാങ്ങി ടെക്കി യുവതിയുടെ ഞെട്ടിക്കുന്ന പോസ്റ്റ്!
[masterslider id="10"]

Related posts