രണ്ടര വയസുകാരിയുടെ മരണം; പിതാവ് കസ്റ്റഡിയിൽ

മലപ്പുറം: കാളികാവ് ഉദരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുഹമ്മദ് ഫായിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

അസ്വഭാവിക മരണത്തിനാണു നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും ആരോപണങ്ങളുയര്‍ന്നതിനാല്‍ ഫായിസിനെ മുന്‍കരുതലെന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു.

പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്നും പോലീസ് വ്യക്തമാക്കി.

എന്നാല്‍, മുഹമ്മദ്‌ ഫായിസ് മകളായ ഫാത്തിമ നസ്രിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് അമ്മയുടെയും ബന്ധുക്കളുടെയും ആരോപണം.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് പിതാവ് ആശുപത്രിയിലെത്തിച്ചത്.

ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പോലീസ് ഫായിസിനെ കസ്റ്റഡിയിലെടുത്തത്.

പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളുവെന്നും ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് അബോധാവസ്ഥയിലായ രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ പിതാവ് മുഹമ്മദ്‌ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ബോധം പോയെന്നാണ് ഡോക്ടർമാരോട് പറഞ്ഞത്.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

എന്നാല്‍ കുട്ടിയെ പരിശോധിച്ചപ്പോള്‍ മരണം സംഭവിച്ചെന്ന് വ്യക്തമായി തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts