സഹതാരത്തെ കയ്യേറ്റം ചെയ്തു; ബിഗ് ബോസിൽ നിന്നും റോക്കി പുറത്ത്

നാടകീയമായ രംഗങ്ങള്‍ക്കാണ് ഇന്ന് ബിഗ് ബോസ് സീസണ്‍ 6 സാക്ഷ്യം വഹിച്ചത്. സഹതാരത്തെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് അസി റോക്കി ബിഗ് ബോസില്‍ നിന്നും പുറത്തായിരിക്കുകയാണ്. സഹതാരമായ സിജോയെ മുഖത്തിടിച്ചതിനെ തുടര്‍ന്നാണ് റോക്കി പുറത്താക്കിയിരിക്കുന്നത്. ബിഗ് ബോസിലെ നിയമങ്ങള്‍ ലംഘിച്ചതിനാണ് റോക്കിയെ ഷോയിൽ നിന്നും പുറത്താക്കിയത്. ‘ഗുരുതര നിയമ ലംഘനമാണ് നിങ്ങൾ നടത്തിയത് അതുകൊണ്ട് തന്നെ ഇനി നിങ്ങൾക്ക് ഇവിടെ തുടരാനാകില്ല. ഇപ്പോൾ തന്നെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിങ്ങളെ ഇവിടെ നിന്നും പുറത്താക്കുകയാണ്. കൂടുതൽ കാര്യങ്ങൾ ഇവിടുത്തെ അധികൃതർ നിങ്ങളെ അറിയിക്കും’, എന്നായിരുന്നു…

Read More

വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ചിൻ്റെ നേതൃത്വത്തിൽ ബൈബിളിൻ്റെ കൈയെഴുത്തു പ്രതികൾ തയ്യാറാക്കി 

ബെംഗളൂരു: വൈറ്റ്ഫീൽഡ് സേക്രഡ് ഹാർട്ട് ചർച്ചിൻ്റെ നേതൃത്വത്തിൽ നാല് ഭാഷകളിൽ ബൈബിളിൻ്റെ കൈയെഴുത്തു പ്രതികൾ തയ്യാറാക്കിയത് ശ്രദ്ധേയമാകുന്നു. ഇടവകയിലെ 150 ഓളം ആളുകൾ ചേർന്നാണ് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട എന്നീ ഭാഷകളിൽ ബൈബിളിൻ്റെ 7 കൈയെഴുത്തു പ്രതികൾ തയ്യാറാക്കിയത്. ഇടവകയിലെ പ്രായ ഭേദമന്യേ, 10 വയസുള്ള കുട്ടികൾ മുതൽ 75 വയസ് വരെയുള്ള ആളുകൾ വരെ ഈ കൈയെഴുത്തു പ്രതികളുടെ ഭാഗമായി. കൈകൊണ്ട് ബൈബിൾ എഴുതുന്നതു പവിത്രവും രൂപാന്തരപ്പെടുത്തുന്നതുമായ ഒരു അനുഭവമാണ് എന്ന വിശ്വാസത്തിലാണ് ഈ പ്രചോദനാത്മകമായ സംരംഭം വേരൂന്നിയിരിക്കുന്നത്. ഇതിൽ പങ്കെടുത്തവർക്ക്,…

Read More

ശാരീരിക ബന്ധത്തിന് പരിധിയുണ്ടോ? ആരോഗ്യത്തിന് ഗുണകരമോ? അറിയാം…

ലൈംഗിക ബന്ധം ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്ന റിപ്പോർട്ടുകൾ മുൻപേ തന്നെ വന്നിരുന്നു. പലതരത്തിലുള്ള അസുഖങ്ങള്‍ക്ക് പരിഹാരവും ലൈംഗിക ബന്ധം വഴി ലഭിക്കുന്നുണ്ട്. സ്ത്രീകളിലെ സ്തനാർബുദം, പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ സാദ്ധ്യതകള്‍ കുറയ്ക്കാൻ ആരോഗ്യകരമായ സെക്സിലേർപ്പെടുന്നതുവഴി സാധിക്കുന്നു. അതുകുടാതെ വിഷാദരോഗം, ഡിപ്രഷൻ എന്നിവ കുറച്ച്‌ മാനസികാരോഗ്യം പ്രദാനം ചെയ്യാനും സെക്സ് സഹായിക്കുന്നുണ്ട്. പ്രായപൂർത്തിയായ ഒരാള്‍ വർഷത്തില്‍ മിനിമം 54 തവണയെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആരോഗ്യപ്രദമാണെന്നാണ് സാന്റിയാഗോ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തില്‍ പറയുന്നത്. ഒരു വീട്ടില്‍ കഴിയുന്ന ദമ്പതികള്‍ വർഷത്തില്‍ 51 തവണയെങ്കിലും…

Read More

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. എരഞ്ഞോളിയിലെ അനൂപ്, നിഷ ദമ്പതികളുടെ മകള്‍ 5 മാസം പ്രായമായ യാഷികയാണ് മരിച്ചത്.

Read More

റോഡ് അപകടം : താഴെ വീണ യുവാവിന്റെ മുകളിലൂടെ മൂന്ന് നാല് വാഹനങ്ങൾ പാഞ്ഞു കയറി

ബംഗളൂരു: തിരക്കിട്ട് ഡ്രൈവിംഗ് യുവാവിൻ്റെ ജീവനെടുത്തു. അമിതവേഗതയിൽ ബൈക്ക് ഓടിച്ച യുവാവ് നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം പിന്നിൽ നിന്ന് വന്ന മൂന്നോ നാലോ വാഹനങ്ങൾ യുവാവിൻ്റെ മുകളിലൂടെ പാഞ്ഞുകയറുകയും റൈഡർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു (. ഹാസൻ ജില്ലയിലെ ചന്നരായപട്ടണം ബൈപാസിലാണ് അപകടമുണ്ടായത്. രാകേഷ്.വി.ആർ (27) ആണ് മരിച്ചത്. ഹാസൻ നഗറിലെ ഗൗരികൊപ്പൽ സ്വദേശിയായ രാകേഷ് ബംഗളുരുവിൽ ജോലി ചെയ്തു വരികയായിരുന്നു. അമിത വേഗതയിൽ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. ഇതിനിടെ മറ്റു വാഹനങ്ങൾ രാകേഷിനു…

Read More

രണ്ടര വയസുകാരിയുടെ മരണം; പിതാവ് കസ്റ്റഡിയിൽ

മലപ്പുറം: കാളികാവ് ഉദരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുഹമ്മദ് ഫായിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അസ്വഭാവിക മരണത്തിനാണു നിലവില്‍ കേസെടുത്തിരിക്കുന്നതെന്നും ആരോപണങ്ങളുയര്‍ന്നതിനാല്‍ ഫായിസിനെ മുന്‍കരുതലെന്ന നിലയിലാണ് കസ്റ്റഡിയിലെടുത്തതെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍, മുഹമ്മദ്‌ ഫായിസ് മകളായ ഫാത്തിമ നസ്രിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് അമ്മയുടെയും ബന്ധുക്കളുടെയും ആരോപണം. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് പിതാവ് ആശുപത്രിയിലെത്തിച്ചത്. ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പോലീസ് ഫായിസിനെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ…

Read More

ഓൺലൈനിലൂടെ ലഭിച്ച പാൽ കേടായത്; റീഫണ്ടിന് ശ്രമിച്ച സ്ത്രീയ്ക്ക് നഷ്ടമായത് 77000 രൂപ

ബെംഗളൂരു: ഓണ്‍ലൈൻ വഴി മോശം പാല്‍ ലഭിച്ചു. പിന്നാലെ റീഫണ്ടിന് ശ്രമിച്ച വായോധികയ്ക്ക് നഷ്ടമായത് 77,000 രൂപ. ഓർഡർ ചെയ്ത പാല്‍ കയ്യിലെത്തും മുമ്പ് തന്നെ കേടായതാണെന്ന് മനസിലാക്കിയ വൃദ്ധ ഓണ്‍ലൈൻ വില്‍പന ആപ്പില്‍ നിന്നും കസ്റ്റമർ കെയർ നമ്പർ തെരഞ്ഞെടുത്ത് വിളിക്കുകയായിരുന്നു. പലചരക്ക് പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീഫാണെന്ന് പറഞ്ഞ് ഫോണ്‍ എടുത്തയാളാണ് വൃദ്ധയെ തട്ടിപിനിരയാക്കിയത്. തനിക്ക് ലഭിച്ച പാല്‍ കേടായതാണെന്ന് പറഞ്ഞ വൃദ്ധ അത് തിരിച്ചുകൊണ്ടുപോവാൻ ഇയാളോട് ആവശ്യപ്പെട്ടു. എന്നാല്‍ പാല്‍ നശിപ്പിച്ചുകൊള്ളാനും റീഫണ്ട് തുക നല്‍കാമെന്നും ജീവനക്കാരൻ മറുപടി നല്‍കി. തുടർന്ന് വൃദ്ധയുടെ…

Read More

മലിനജലം കഴിച്ച് 18 പേർ അസുകബാധിതരായി; രണ്ടുപേരുടെ നില ഗുരുതരം

ബെംഗളൂരു : ഹോസ്പേട്ട് താലൂക്കിലെ നല്ലപ്പൂർ ഗ്രാമത്തിൽ മലിനജലം കുടിച്ച് 18 പേർ ആശുപത്രിയിലായി. ഓവർഹെഡ് ടാങ്ക് ശുചീകരിക്കാത്തതിനാൽ മലിനജലം വിതരണം ചെയ്യുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. 18 പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിട്ടുണ്ട്, ഇതിൽ രണ്ട് പേരുടെ നില ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വിജയനഗർ ജിപിഎം സിഇഒ സദാശിവ പ്രഭു, ഡിഎച്ച്ഒ ശങ്കർ നായിക് എന്നിവർ ഗ്രാമം സന്ദർശിച്ച് വിതരണം ചെയ്ത വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു.

Read More

നഗരത്തിൽ ജലക്ഷാമം രൂക്ഷം: വർക്ക്‌ ഫ്രം ഹോം എടുത്ത് നാട്ടിലേക്ക് പോയി ടെക്കികൾ

ബെംഗളൂരു കടുത്ത ജലക്ഷാമത്തെ നേരിടുന്നതിനായി ഐടി, ബഹുരാഷ്ട്ര കമ്പനി ജീവനക്കാർ വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഉപയോഗിക്കാൻ കമ്പനികളും നിർദേശിക്കുന്നുണ്ട്. ടെക് പാർക്കുകളിൽ ഉൾപ്പെടെ ജലക്ഷാമം രൂക്ഷമായതോടെയാണ് ആഴ്ചയിൽ 5 ദിവസവും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാൻ മിക്ക കമ്പനികളും അനുവദിച്ചത്. ഇതിനെ തുടർന്ന് ജീവനക്കാരിൽ പലരും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിട്ടുമുണ്ട്. കോവിഡ് നിയന്ത്രണം പിൻവലിച്ചതോടെ, പല കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനത്തിൽ മാറ്റം വരുത്തിയിരുന്നു. കൂടുതൽ ദിവസവും ഓഫിസിലിരുന്നു ജോലി ചെയ്യണമെന്ന് ജീവനക്കാർക്കു നിർദേശം നൽകുന്നതിനിടെയാണ്…

Read More

റോഡിന് നടുവിലെ പരസ്യബോർഡിൽ കാർ ഇടിച്ചു; നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു

ബെംഗളൂരു : യലഹങ്ക-ദൊഡ്ഡബല്ലാപുര റോഡിൽ പുട്ടേനഹള്ളിക്ക് സമീപം റോഡിന് ഇടയിലുള്ള പരസ്യ ബോർഡിൽ കാർ ഇടിച്ച് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് ഡിവൈഡറിലെ നെയിം പ്ലേറ്റിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. ദൊഡ്ഡബല്ലാപ്പൂരിൽ നിന്ന് വരികയായിരുന്ന സ്‌കോഡ കാർ ഡിവൈഡറിലെ പരസ്യ ബോർഡിൽ ഇടിച്ച് നാല് പേർക്ക് പരിക്കേറ്റു. നാട്ടുകാരാണ് ഇയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെത്തുടർന്ന് യലഹങ്ക-ദൊഡ്ഡബല്ലാപൂർ റോഡിൽ കുറച്ചുനേരം ഗതാഗതക്കുരുക്കുണ്ടായി. യലഹങ്ക ട്രാഫിക് പോലീസ് സ്ഥലത്തെത്തി കാർ പരിശോധിച്ച് ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്തു.

Read More
Click Here to Follow Us