നഗരത്തിൽ ജലക്ഷാമം രൂക്ഷം: വർക്ക്‌ ഫ്രം ഹോം എടുത്ത് നാട്ടിലേക്ക് പോയി ടെക്കികൾ

ബെംഗളൂരു കടുത്ത ജലക്ഷാമത്തെ നേരിടുന്നതിനായി ഐടി, ബഹുരാഷ്ട്ര കമ്പനി ജീവനക്കാർ വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കുന്നു.

വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഉപയോഗിക്കാൻ കമ്പനികളും നിർദേശിക്കുന്നുണ്ട്.

ടെക് പാർക്കുകളിൽ ഉൾപ്പെടെ ജലക്ഷാമം രൂക്ഷമായതോടെയാണ് ആഴ്ചയിൽ 5 ദിവസവും വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യാൻ മിക്ക കമ്പനികളും അനുവദിച്ചത്.

  ബെംഗളൂരുവിൽ പിജി കണ്ടെത്താൻ ഇനി അലയേണ്ട; ലളിതവഴികളുമായി മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു

ഇതിനെ തുടർന്ന് ജീവനക്കാരിൽ പലരും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയിട്ടുമുണ്ട്.

കോവിഡ് നിയന്ത്രണം പിൻവലിച്ചതോടെ, പല കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനത്തിൽ മാറ്റം വരുത്തിയിരുന്നു.

കൂടുതൽ ദിവസവും ഓഫിസിലിരുന്നു ജോലി ചെയ്യണമെന്ന് ജീവനക്കാർക്കു നിർദേശം നൽകുന്നതിനിടെയാണ് ഈ തീരുമാനത്തിൽ നിന്ന് അയയാൻ ജലക്ഷാമം കമ്പനികളെ നിർബന്ധിതരാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts