സഹതാരത്തെ കയ്യേറ്റം ചെയ്തു; ബിഗ് ബോസിൽ നിന്നും റോക്കി പുറത്ത്

നാടകീയമായ രംഗങ്ങള്‍ക്കാണ് ഇന്ന് ബിഗ് ബോസ് സീസണ്‍ 6 സാക്ഷ്യം വഹിച്ചത്.

സഹതാരത്തെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് അസി റോക്കി ബിഗ് ബോസില്‍ നിന്നും പുറത്തായിരിക്കുകയാണ്.

സഹതാരമായ സിജോയെ മുഖത്തിടിച്ചതിനെ തുടര്‍ന്നാണ് റോക്കി പുറത്താക്കിയിരിക്കുന്നത്.

ബിഗ് ബോസിലെ നിയമങ്ങള്‍ ലംഘിച്ചതിനാണ് റോക്കിയെ ഷോയിൽ നിന്നും പുറത്താക്കിയത്.

‘ഗുരുതര നിയമ ലംഘനമാണ് നിങ്ങൾ നടത്തിയത് അതുകൊണ്ട് തന്നെ ഇനി നിങ്ങൾക്ക് ഇവിടെ തുടരാനാകില്ല. ഇപ്പോൾ തന്നെ യാതൊരു മുന്നറിയിപ്പും ഇല്ലാതെ നിങ്ങളെ ഇവിടെ നിന്നും പുറത്താക്കുകയാണ്.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

കൂടുതൽ കാര്യങ്ങൾ ഇവിടുത്തെ അധികൃതർ നിങ്ങളെ അറിയിക്കും’, എന്നായിരുന്നു ബിഗ് ബോസ് റോക്കിയോട് പറഞ്ഞത്.

ശേഷം റോക്കിയെ പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.

റോക്കിയെ പുറത്താക്കിയ ശേഷം ആണ് ബി​ഗ് ബോസ് മറ്റ് മത്സരാർത്ഥികളോട് ഇക്കാര്യം പറയുന്നത്.

ഉച്ചയോടെയാണ് റോക്കി- സിജോ പ്രശ്നം ഉണ്ടായത്.

അപ്സരയും റോക്കിയും തമ്മില്‍ ആയിരുന്നു പ്രശ്നം തുടങ്ങിയത്.

ഇരുവരും പരസ്പരം വീട്ടുകാരെ വിളിച്ചതാണ് തര്‍ക്കത്തിന് തുടക്കമിട്ടത്.

സംഭവം പവര്‍ ടീം സോള്‍വ് ചെയ്യുന്നതിനിടെയാണ് ഓരോ കാര്യങ്ങള്‍ പറഞ്ഞ് സിജോയും റോക്കിയും ഏറ്റുമുട്ടിയത്.

രണ്ടുപേരും വിട്ടുകൊടുക്കാതെ കട്ടയ്ക്ക് നിന്ന് തന്നെ സംസാരിക്കുക ആയിരുന്നു.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

ഇതിനിടയില്‍ സിജോ ചെറുതായി റോക്കിയുടെ താടിയില്‍ പിടിച്ചു.

ഇത് ഇഷ്ടപ്പെടാത്ത റോക്കി ദേഷ്യത്തിലാണ് തിരികെ അങ്ങനെ ചെയ്തത്.

പിന്നാലെ എന്‍റെ ദേഹത്ത് തൊട്ട് നോക്കടാ എന്ന് ആവര്‍ത്തിച്ച് പറഞ്ഞോണ്ടിരുന്ന റോക്കിയുടെ തോളത്ത് സിജോ കയ്യൊന്നു വച്ചതേ ഉള്ളൂ.

റോക്കി സിജോയുടെ മുഖത്ത് അടിക്കുക ആയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts