മദ്യപിച്ചത് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു; വിഷം കുടിച്ച് ബസിൽ ആത്മഹത്യക്ക് ശ്രമിച്ച് കെഎസ്ആർടിസി ഡ്രൈവർ

ബെംഗളൂരു : ഡ്രൈവർ കം കണ്ടക്ടർ (കെഎസ്ആർടിസി ഡ്രൈവർ) കെഎസ്ആർടിസി ബസിൽ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ശിവമൊഗ്ഗ ബസ് സ്റ്റാൻഡിലാണ് സംഭവം. ഹൊന്നാളി ഡിപ്പോയിൽ ഡ്രൈവർ കം കണ്ടക്ടറായി ജോലി ചെയ്യുന്ന ബസവരാജ് (38) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പത്ത് വർഷമായി കെഎസ്ആർടിസിയിൽ സേവനമനുഷ്ഠിക്കുന്ന ബസവരാജ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

മദ്യപിച്ച് ലക്കുകെട്ട ഇയാൾ ബസിൽ കറങ്ങിനടക്കുന്നതിൻ്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.

ഹൊന്നാലി ഡിപ്പോയിൽ ജോലി ചെയ്തിരുന്ന ബസവരാജിനെ ചോദ്യം ചെയ്യാൻ അധികൃതർ വിളിപ്പിച്ചിരുന്നു.

തനിക്കെതിരെ കേസെടുത്തതിൽ മനംനൊന്ത് ബസവരാജ് ഷിമോഗ-ഭദ്രാവതി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ ആത്മഹത്യക്ക് ശ്രമിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വിഷം കഴിച്ച് കുഴഞ്ഞു വീണ ബസവരാജിനെ ജീവനക്കാർ ഉടൻ തന്നെ ഷിമോഗയിലെ മെഗൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി

മെഗനിൽ ചികിത്സയിൽ കഴിയുന്ന ബസവരാജ് അപകടനില തരണം ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts