മോഷണക്കുറ്റം ആരോപിച്ചു; എട്ടാം ക്ലാസ്‌ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ബെംഗളൂരു: എട്ടാം ക്ലാസ്‌ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.

മോഷണമെന്ന പേരിൽ വിദ്യാർത്ഥിയെ സംശയിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പറയുന്നു.

ദിവ്യ ബാരകേര (14) എന്ന വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിച്ചു.

ബാഗൽകോട്ട് താലൂക്കിലെ കടമ്പൂർ ഗ്രാമത്തിലാണ് സംഭവം.

ഹൈസ്‌കൂൾ വിദ്യാർഥിനി ദിവ്യ ബാരകേരയെ മോഷണം നടത്തിയെന്ന് കുറ്റപ്പെടുത്തി സ്‌കൂൾ അധ്യാപകൻ പീഡിപ്പിച്ചതായി സംശയിക്കുന്നു.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

മാർച്ച് 14 ന് ഒരു അധ്യാപകൻ്റെ രണ്ടായിരം രൂപ നഷ്ടപ്പെട്ടിരുന്നു.

ഈ പശ്ചാത്തലത്തിൽ അധ്യാപികൻ അഞ്ച് വിദ്യാർത്ഥികളെ സംശയിക്കുകയും ചെയ്തു.

പിന്നീട് സ്‌കൂൾ യൂണിഫോം അഴിച്ചുമാറ്റി മുറികളിലൊന്നിൽ നിന്നും പരിശോധന നടത്തിയതായും പറയുന്നു.

അങ്ങനെ, മോഷണക്കുറ്റം ആരോപിച്ച് അപമാനിതയായ പശ്ചാത്തലത്തിൽ മാർച്ച് 16ന് പെൺകുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് പരാതി.

സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ബാഗൽകോട്ട് റൂറൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
[masterslider id="10"]

Related posts