പാൽ ചായയ്ക്ക് ഒപ്പം ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല; കൂടുതൽ അറിയാം

ഒട്ടുമിക്ക ആളുകളും ഒരു ദിവസം ഒരു പാൽ ചായ എങ്കിലും കുടിക്കുന്നവരാണ്.

ചായയ്ക്ക് ഒപ്പം പല പലഹാരങ്ങളും നമ്മൾ കഴിക്കാറുണ്ട്.

അങ്ങനെ പാല്‍ ചായയ്‌ക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല എന്നാണ് പുതിയ റിപ്പോർട്ട്‌.

അത്തരത്തില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

കേക്കും പേസ്ട്രികളും ഡോനട്ടുകളും ചായക്കൊപ്പം കഴിക്കാൻ പാടില്ല.

ഇവ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയതാണ്.

അതിനാല്‍ ഇവ രാവിലെ ചായയുടെ കൂടെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും.

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

എരുവേറിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക.

പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല.

ചായയ്‌ക്കൊപ്പം ഉപ്പ് അടങ്ങിയ ചിപ്‌സ് പോലെയുള്ള ഭക്ഷണങ്ങളോ നട്‌സോ കഴിക്കുന്നതും ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

ഇതുമൂലം വയര്‍ വീര്‍ത്തിരിക്കാന്‍ കാരണമാകും.

സിട്രസ് പഴങ്ങളും ചായയ്‌ക്കൊപ്പം കഴിക്കുന്നത് അനാരോഗ്യകരമാണ്.

സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്.

അതിനാല്‍ ചായയ്‌ക്കൊപ്പം നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ വയറ്റിലെത്തുന്നത് ചിലരില്‍ വയറിളക്കം, ഛര്‍ദ്ദി, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ചായയ്‌ക്കൊപ്പം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക.

ദഹന പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, കൊളസ്‌ട്രോള്‍ കൂടാനും ഇവ കാരണമാകും.

ഹെവി റെഡ് മീറ്റും ചായയുടെ കൂടെ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നാണ് റിപ്പോർട്ട്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
[masterslider id="10"]

Related posts