തെരുവ് നായ്ക്കളോടുള്ള ക്രൂരത; ഓഡി ഡ്രൈവറിനായി തിരച്ചിൽ രൂക്ഷം

ബെംഗളൂരു: ജയനഗർ ടെൻത് ക്രോസിലെ റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന തെരുവുനായയുടെ മുകളിലൂടെ ഡ്രൈവർ മനഃപൂർവ്വം ആഡംബരകാർ ഓടിച്ചുകയറ്റി. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെത്തുടർന്ന് സന്നദ്ധ സംഘടനാപ്രവർത്തകർ നൽകിയ പരാതിയിൽ സിദ്ധാപുര പോലീസ് കേസെടുത്തെങ്കിലും കാറോടിച്ചയാളെ കണ്ടെത്താനായില്ല. അപകടത്തെ തുടർന്ന് നടുഒടിഞ്ഞ നായയുടെ നില ഗുരുതരാമാണ്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് കാറിന്റെ നമ്പർ തിരിച്ചറിയാൻ കഴിയാത്തതാണ് പ്രതിസന്ധിയായത്. എന്നാൽ കാറിനെക്കുറിച്ചുള്ള മറ്റുചില സൂചനകൾ ലഭിച്ചതായും ഡ്രൈവർ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. സി.സി. ടി.വി. ദൃശ്യങ്ങളിൽ വെള്ള കാർ റോഡിലൂടെ വരുന്നതും വഴിയരികിൽ…

Read More