ഇർഷാദിന്റെ കൊലപാതകം; പ്രതികളുടെ പാസ്പോർട്ട് റദ്ദാക്കും

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയിൽ ഇർഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നാസർ ഉൾപ്പെടെ മൂന്ന് പേരുടെ പാസ്പോർട്ട് റദ്ദാക്കാൻ നടപടി തുടങ്ങി. നാസർ എന്ന സാലിഹ്, നൗഷാദ്, ഉവൈസ് എന്നിവർക്കാണ് നോട്ടീസ് അയച്ചത്. പാസ്പോർട്ട് റദ്ദാക്കുന്നതിന് മുന്നോടിയായാണ് നോട്ടീസ് അയച്ചതെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

പെരുവണ്ണാമുഴി പണ്ടരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. കഴിഞ്ഞ മാസം 19ന് ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തി. കൊയിലാണ്ടി കടൽത്തീരത്ത് മൃതദേഹം കണ്ടെത്തിയതോടെയാണ് സാലിഹ് വിദേശത്തേക്ക് കടന്നത്.

  താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ജൂലൈ ആറിന് കാണാതായ ഇർഷാദ് മരിച്ചതായി സ്ഥിരീകരിച്ചു. കൊയിലാണ്ടി കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയിൽ ഇർഷാദിന്‍റേതാണെന്ന് സ്ഥിരീകരിച്ചു. നേരത്തെ മേപ്പയൂർ സ്വദേശി ദീപകിന്റേതെന്ന് കരുതി ഈ മൃതദേഹം സംസ്കരിച്ചിരുന്നു. എന്നാൽ ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മൂന്ന് പേരെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം
[masterslider id="10"]

Related posts

Click Here to Follow Us