ബെംഗളൂരു: ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിൽ ആയ നടൻ ചേതൻ കുമാർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചു. ഹൈക്കോടതി ജഡ്ജിക്കെതിരെ ട്വിറ്ററിലൂടെ പരാമർശം നടത്തിയതിനായിരുന്നു നടനെ പോലീസ് അറസ്റ്റ് ചെയ്തത്. പല ഗ്രൂപ്പുകളിൽ നിന്നും ഭീഷണി ഉണ്ടെന്നും ഗൺമാനെ വീണ്ടും അനുവദിക്കണമെന്നുമാണ് നടന്റെ ആവശ്യം. പോലീസ് അധികാരികളെയും നടൻ ആവശ്യം അറിയിച്ചിട്ടുണ്ട്. ജീവന് കടുത്ത ഭീഷണി ഉള്ളതായും അറിയിച്ചു.
Read More