അറ്റകുറ്റപ്പണി; തിരുവനന്തപുരത്ത് ആറ് ദിവസം കുടിവെള്ളം മുടങ്ങും,

തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ ഭാഗമായി തിരുവനന്തപുരത്ത് ആറ് ദിവസം കുടിവെള്ളം മുടങ്ങും. ഇന്ന് മുതൽ 21 വരെയും, 23 മുതൽ 25 വരെയുമാണ് ജലവിതരണം തടസ്സപ്പെടുന്നത്.

വരുന്ന ആറു ദിവസത്തേക്ക് തലസ്ഥാനത്ത് ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും പകരം സംവിധാനം ഏർപ്പെടുത്തുമോ എന്നതിൽ മൗനം പാലിക്കുന്നത് ആശങ്കയാണ്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

പേരൂർക്കട ജലസംഭരണിയിൽ നിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ് ലൈനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനായാണ് ഇന്ന് മുതൽ 21 വരെ ജലവിതരണം മുടങ്ങുന്നത്.

സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള വാട്ടർ അതോറിറ്റിയുടെ ബ്രാഞ്ച് ലൈനുകൾ ആൽത്തറ -വഴുതക്കാട് റോഡിലെ ലൈനുമായി ബന്ധിപ്പിക്കുന്നതിനാണ് 23 മുതൽ 25 വരെ ജലവിതരണം മുടങ്ങുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts