ദർഗയുടെ തറ തകർന്ന് വീണ് തൊഴിലാളി മരിച്ചു, ഒരാൾക്ക് പരിക്ക്

ബെംഗളൂരു: സിറ്റി മാർക്കറ്റിലെ ദർഗ പൊളിക്കുന്ന ജോലിക്കിടെ ദർഗയുടെ തറ തകർന്ന് ഒരു തൊഴിലാളിക്ക് ജീവൻ നഷ്ടപ്പെട്ടു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശി അസർ ഉൾ ഹഖ് ആണ് മരിച്ചത്, സഹപ്രവർത്തകൻ ഷിംഷു ഇപ്പോൾ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാലരയോടെ ദർഗയുടെ ഒന്നാം നില പൊളിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. പെട്ടെന്ന് തറ ഇടിഞ്ഞുവീണ് തൊഴിലാളികൾക്ക് സാരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസർ ഉൾ ഹഖിനെ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി…

Read More

ഒരേ ദർഗയിൽ വ്യത്യസ്ത മതസ്ഥർക്ക് ആരാധനയ്ക്ക് സൗകര്യം ഒരുക്കി കോടതി വിധി 

ബെംഗളൂരു: ഹിന്ദുക്കളും മുസ്ലീങ്ങളും ഒരേ ആരാധനാലയത്തില്‍ വെവ്വേറെ ഉത്സവങ്ങള്‍ ആഘോഷിച്ചപ്പോള്‍ വടക്കന്‍ കര്‍ണാടകയിലെ 60,000-ത്തോളം വരുന്ന ഒരു ചെറിയ പട്ടണം പോലീസിന്റെ കനത്ത ജാഗ്രതയിലായിരുന്നു. ഒരു അപൂര്‍വ വിധിയില്‍, കര്‍ണാടക ഹൈക്കോടതിയുടെ കലബുറഗി ബെഞ്ച്‌ വെള്ളിയാഴ്‌ച ഒരു കൂട്ടം ഹിന്ദുക്കള്‍ക്ക്‌ ശിവരാത്രി പ്രാര്‍ഥന നടത്താന്‍ ലാഡില്‍ മദാഖ്‌ ദര്‍ഗയില്‍ അനുമതി നല്‍കിയതാണ്‌ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ നെഞ്ചിടിപ്പ്‌ കൂട്ടിയത്‌. നേരത്തെ ഒരു മതപരമായ ട്രിബ്യൂണല്‍ പ്രാര്‍ഥനകള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. ദര്‍ഗ അധികാരികളുടെ അപ്പീലിന്റെ അടിസ്‌ഥാനത്തില്‍ വിധി റദ്ദാക്കാന്‍ ഹൈക്കോടതിയും വിസമ്മതിച്ചു. ദര്‍ഗയില്‍ ഒരു സൂഫി സന്യാസിയുടെ…

Read More

കർണാടകയിൽ നിരോധനാജ്ഞ ലംഘിച്ചവർക്കെതിരെ കേസ്

ബെംഗളൂരു:കര്‍ണാടകയിലെ അലണ്ടില്‍ നിരോധനാജ്ഞ ലംഘിച്ച്‌ 14ാം നൂറ്റാണ്ടിലെ ഹസ്രത്ത് ലാഡില്‍ മഷക് ദര്‍ഗയിലേക്ക് അതിക്രമിച്ച്‌ കയറി ശിവലിംഗമെന്ന് കരുതപ്പെടുന്ന കല്ലില്‍ ശുദ്ധികലശം നടത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവരാത്രി ദിവസം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരെക്കുറിച്ച്‌ അലണ്ട് തഹസില്‍ ദാര്‍ രണ്ട് റിപോര്‍ട്ടുകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. അതില്‍ സംഭവവുമായി ബന്ധപ്പെട്ട് മുസ് ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കും എതിരേ പരാമര്‍ശമുണ്ടെങ്കിലും കേസെടുത്തപ്പോള്‍ ഹിന്ദുക്കളെ ഒഴിവാക്കുകയായിരുന്നു. നിലവിൽ ഈ കേസ് വർഗീയതയിലേക്ക് വഴി മാറിയിരിക്കുകയാണ്.

Read More
Click Here to Follow Us