സ്വപ്ന സുരേഷിന് രണ്ട് ബോഡി ഗാർഡുകളെ നിയോഗിച്ചു

പാലക്കാട്: അഭിഭാഷകനായ കൃഷ്ണരാജിനെതിരെ കേസെടുത്തതിന് പിന്നാലെ സ്വയം സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്.

സുരക്ഷയ്ക്കായി രണ്ട് ബോഡി ഗാർഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. സ്വകാര്യ ഏജൻസിയാണ് സ്വപ്നയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നതെന്ന് പുറത്ത് വരുന്ന വിവരം. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. ഈ സ്വപ്‌ന ഇന്ന് അഭിഭാഷകരെ കാണാനും സാധിക്കും. കൊച്ചിയിലെത്തി അഭിഭാഷകരെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ  കാരണം  പാലക്കാട് തന്നെ വച്ചായിരിക്കും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയെന്നാണ് സൂചന.

തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചത്. സ്വർണക്കടത്ത് കേസിൽ മൊഴി നൽകിയതിലുള്ള പ്രതികാരമാണ് കേസെന്നാണ് സ്വപ്നം പറയുന്നത് . ഇന്നലെ മാധ്യമങ്ങളുമായി സംസാരിക്കവെ സ്വപ്ന സുരേഷ് കുഴഞ്ഞ് വീണിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ്   സ്വപ്ന കുഴഞ്ഞ് വീണത്. തനിക്ക് ചുറ്റുമുള്ളവരെ വേട്ടയാടുന്നുവെന്ന് പറഞ്ഞ സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുകയും പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സ്വപ്നയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിനെതിരെ ഇന്നലെ പോലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസാണ് ജാമ്യമില്ല വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെഎസ്ആർടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചുകൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയെന്നാണ് കേസ്. അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണർക്ക് ഇ-മെയിൽ വഴി പരാതി നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us