സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനായി കേരള പോലീസ് ബെംഗളൂരുവിൽ

ബെംഗളൂരു:സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിനെ ചോദ്യം ചെയ്യുന്നതിനായി തളിപ്പറമ്പ് പോലീസ് ബെംഗളൂരുവിൽ. സ്വപ്ന സുരേഷ് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനെതിരെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഉന്നയിച്ച ഗൂഢാലോചനക്കേസ് അന്വേഷിക്കുന്നതിനായാണ് പോലീസ് ബെംഗളൂരുവിൽ എത്തിയത്. തളിപ്പറമ്പ് എസ്.എച്ച്‌.ഒ എ.വി ദിനേശിന്റെ നേതൃത്വത്തിലാണ് സ്വപ്നയെ ചോദ്യം ചെയ്യുക. സ്വപ്നയോടൊപ്പം കൂട്ടാളി സരിത്തിനെയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Read More

സ്വപ്നയുടെ പരാതി ; വിജേഷ് പിള്ള പോലീസിന് മുന്നിൽ

ബെംഗളൂരു:സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ള പോലീസിനു മുന്‍പാകെ ഹാജരായി. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ ആരോപണം. ബെംഗളൂരു കെആര്‍പുരം പോലീസ് സ്റ്റേഷനിലാണ് വിജേഷ് പിള്ള ഹാജരായത്. സ്വപ്നയുടെ പരാതിയില്‍ കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ വകുപ്പ് ചുമത്തിയാണ് വിജേഷിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹാജരാകാനുള്ള നോട്ടീസ് വാട്‌സാപ് വഴി അയച്ചെങ്കിലും വിജേഷ് സ്വീകരിച്ചില്ല എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ നേരിട്ട് ഹാജരാകും എന്ന് വിജേഷ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

Read More

ഒരു കോടി നഷ്ടപരിഹാരം നൽകണം ആരോപണം പിൻവലിച്ച് മാപ്പ് പറയണം ; എംവി ഗോവിന്ദൻ

കണ്ണൂര്‍: സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വര്‍ഷങ്ങളായി രാഷ്‌ട്രീയത്തില്‍ സജീവമായ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും നോട്ടിസില്‍ പറയുന്നു. ഒരു കോടി രൂപ തനിക്ക് നഷ്‌ട പരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിയമ നടപടിയില്‍ നിന്ന് പിന്മാറണമെങ്കില്‍ ആരോപണം പിന്‍വലിച്ച്‌ മാധ്യമങ്ങളിലൂടെ സ്വപ്‌ന മാപ്പ് പറയണമെന്നും ഗോവിന്ദന്‍ നോട്ടിസില്‍ വ്യക്തമാക്കി. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം സ്വപ്‌നക്കെതിരെ നടപടിയെടുക്കുമെന്നും നോട്ടിസില്‍ പറയുന്നു. എനിക്കോ എന്‍റെ…

Read More

സ്വപ്നയുടെ പരാതിയ്ക്ക് പിന്നാലെ വിജേഷ് പിള്ള ഒളിവിലെന്ന് പോലീസ്

ബെംഗളൂരു: സ്വപ്നയെ കേസിൽ നിന്ന് പിന്മാറാൻ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വിജേഷ് പിള്ള ഒളിവിലാണെന്ന് പോലീസ്. വിജേഷ് പിള്ളയെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബംഗളൂരു വൈറ്റ് ഫീൽഡ് ഡിസിപി അറിയിച്ചു. വിജേഷ് പിള്ളയ്ക്ക് വാട്സാപ്പ് വഴിയാണ് സമൻസ് നൽകിയത്. അതിനോട് വിജേഷ് പിള്ള ഇത് വരെ പ്രതികരിച്ചിട്ടില്ല. ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. എത്രയും പെട്ടെന്ന് കെ ആർ പുര പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് സമൻസ് നൽകിയത്. വിജേഷ് പിള്ളയെ കണ്ടെത്താൻ ആവശ്യമെങ്കിൽ കേരളാ പോലീസിന്റെ സഹായം തേടുമെന്നും ഡിസിപി എസ് ഗിരീഷ് വ്യക്തമാക്കി.…

Read More

സ്വപ്നയുടെ പരാതിയിൽ വിജേഷിനെതിരെ പോലീസ് കേസെടുത്തു

ബെംഗളൂരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിജേഷ് പിള്ളയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. കെ ആര്‍ പുര പോലീസ് സ്റ്റേഷനില്‍ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്നയും വിജേഷും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസെടുത്ത സാഹചര്യത്തില്‍ വിജേഷ് പിള്ള ബെംഗളൂരു കെ ആര്‍ പുര സ്റ്റേഷനില്‍ ഹാജരാകണം. കേസില്‍ ഇപ്പോള്‍ പ്രാഥമിക അന്വേഷണമാണ് പോലീസ് നടത്തിയിരിക്കുന്നത്. കൂടിക്കാഴ്ച നടത്തിയ ദിവസത്തെ ഹോട്ടല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സ്വപ്ന…

Read More

ഒത്തു തീർപ്പിന് 30 കോടി വാഗ്ദാനം, ഫേസ്ബുക്ക് ലൈവിൽ സ്വപ്ന സുരേഷ്

ബെംഗളൂരു:  സ്വര്‍ണ്ണക്കടത്ത് കേസിൽ  സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവർക്കെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ്. ഒത്തു തീർപ്പിനായി 30 കോടിയാണ് വാഗ്ദാനം ചെയ്തത്. തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന വെളിപ്പെടുത്തി. പിള്ള എന്നയാൾ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. സിപിഎം…

Read More

സ്വപ്ന സുരേഷിന് രണ്ട് ബോഡി ഗാർഡുകളെ നിയോഗിച്ചു

പാലക്കാട്: അഭിഭാഷകനായ കൃഷ്ണരാജിനെതിരെ കേസെടുത്തതിന് പിന്നാലെ സ്വയം സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ് സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായി രണ്ട് ബോഡി ഗാർഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. സ്വകാര്യ ഏജൻസിയാണ് സ്വപ്നയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നതെന്ന് പുറത്ത് വരുന്ന വിവരം. അതേസമയം ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നാളെ ഹൈക്കോടതിയെ സമീപിക്കും. ഈ സ്വപ്‌ന ഇന്ന് അഭിഭാഷകരെ കാണാനും സാധിക്കും. കൊച്ചിയിലെത്തി അഭിഭാഷകരെ കാണുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ  കാരണം  പാലക്കാട് തന്നെ വച്ചായിരിക്കും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയെന്നാണ്…

Read More
Click Here to Follow Us