സ്വപ്നയുടെ പരാതി ; വിജേഷ് പിള്ള പോലീസിന് മുന്നിൽ

ബെംഗളൂരു:സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ള പോലീസിനു മുന്‍പാകെ ഹാജരായി. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ ആരോപണം.

ബെംഗളൂരു കെആര്‍പുരം പോലീസ് സ്റ്റേഷനിലാണ് വിജേഷ് പിള്ള ഹാജരായത്. സ്വപ്നയുടെ പരാതിയില്‍ കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ വകുപ്പ് ചുമത്തിയാണ് വിജേഷിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹാജരാകാനുള്ള നോട്ടീസ് വാട്‌സാപ് വഴി അയച്ചെങ്കിലും വിജേഷ് സ്വീകരിച്ചില്ല എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ നേരിട്ട് ഹാജരാകും എന്ന് വിജേഷ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts