ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ ബിജെപി യിലേക്ക്?

ബിഗ് ബോസ് സീസൺ 4 ലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായ മത്സരാർത്ഥിയാണ് ഡോ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിൽ ഫൈനലിൽ പോലും ഇടം നേടാൻ കഴിഞ്ഞില്ലെങ്കിലും പുറത്ത് വലിയൊരു ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ റോബിന് സാധിച്ചിരുന്നു. ബിഗ് ബോസ് സീസൺ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞെങ്കിലും ഈ ആരാധക പിന്തുണയ്‌ക്ക് യാതൊരു കോട്ടവും ഇതുവരെ വന്നിട്ടില്ല. ബിഗ് ബോസ് ഷോ കഴിഞ്ഞതോടെ തന്റെ സിനിമ മോഹവുമായി മുന്നോട്ട് പോകുകയാണ് റോബിൻ. തനിക്ക് നിരവധി സിനിമകളിൽ അവസരം ലഭിച്ചിട്ടുണ്ടെന്ന് താരം വ്യക്തമാക്കിയിരുന്നു. മാത്രമല്ല സ്വന്തമായി ഒരു സിനിമ…

Read More

കൈക്കൂലി നൽകാൻ വൈകിയതിനാൽ ശസ്ത്രക്രിയ വൈകി , കുഞ്ഞു മരിച്ചു, ആശുപത്രിക്കെതിരെ ബന്ധുക്കൾ 

ബെംഗളൂരു: കൈക്കൂലി വൈകിയതിന്റെ പേരിൽ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവനെടുത്തതായി ആരോപണം. യഡ്ഗിര്‍ ഗവ.ജില്ല ആശുപത്രിയിലാണ് സിസേറിയന്‍ വൈകി ദുരന്തമുണ്ടായത്. വീടുകളില്‍ ജോലി ചെയ്ത് ജീവിക്കുന്ന സംഗീത എന്ന സ്ത്രീയെ വ്യാഴാഴ്ചയാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ ഗൈനകോളജിസ്റ്റ് ഡോ.പല്ലവി പൂജാരി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. കൈയില്‍ പണം ഇല്ലെന്ന് അറിയിച്ചെങ്കിലും ഡോക്ടര്‍ വഴങ്ങിയില്ല. പലയിടങ്ങളില്‍ നിന്നായി കടം വാങ്ങി പണം സ്വരൂപിച്ച്‌ നല്‍കാന്‍ സമയമെടുത്തു. തുടര്‍ന്ന് ശസ്ത്രക്രിയ നടന്നെങ്കിലും ചാപിള്ളയെയാണ് പുറത്തെടുത്തത് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടറുടെ…

Read More

ജന ഗണ മന ബെംഗളൂരു ചലച്ചിത്ര മേളയിലേക്ക് 

ബെംഗളൂരു: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ജന ഗണ മന തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ജന ഗണ മന. ഈ വര്‍ഷത്തെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ചിത്രം. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ജന ഗണ മനയെ കൂടാതെ ആദിവാസി, പല്ലൊട്ടി 90സ് കിഡ്സ്, സൌദി വെള്ളക്ക എന്നീ സിനിമകളും ചലച്ചിത്രമേളയിലെ ഇന്ത്യന്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Read More

മകളെ അച്ഛൻ അടിച്ചു കൊന്നു, വീടിനുള്ളിൽ തെന്നിവീണ് മരിച്ചതെന്ന് പിതാവ് 

ബെംഗളൂരു: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് കോളേജ് അധ്യാപികയായ മകളെ അച്ഛന്‍ അടിച്ചുകൊന്നു. നോര്‍ത്ത് ബെംഗളൂരു കൊഡിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷന്‍ ഡിസൈനിങ് വിഭാഗത്തില്‍ അധ്യാപികയുമായ ആര്‍.ആശ(32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ ബി.ആര്‍. രമേശി(60)നെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളില്‍ തെന്നിവീണ് മരണം സംഭവിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാല്‍ യുവതിയുടെ ശരീരത്തിലെ പരിക്കുകള്‍ സംശയത്തിനിടയാക്കി. തുടര്‍ന്ന് രമേശിനെ വിശദമായി ചോദ്യംചെയ്തതോടെ മകളെ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ കൊഡിഗെഹള്ളിയിലെ വീട്ടില്‍വെച്ചാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. മകള്‍ മരിച്ച വിവരം വ്യാഴാഴ്ച രാവിലെ രമേശ്…

Read More

ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. ശ്വാസകോശത്തിനുണ്ടായ അണുബാധയാണ് ആരോഗ്യം മോശമാകാന്‍ കാരണമായത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ചയോടെ അദ്ദേഹത്തിന്റെ അവസ്ഥ മോശമാകുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. നേരത്തെ അര്‍ബുദത്തെ അതിജീവിച്ച്‌ ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസെന്റ്.

Read More

മംഗളൂരുവിൽ നിന്ന് ഹജ്ജ് വിമാനം ഇത്തവണ ഇല്ല

ബംഗളൂരു: ഇത്തവണ മംഗളൂരു വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് വിമാനങ്ങള്‍ ഉണ്ടാകില്ല. ഹജ്ജ് വിമാനങ്ങള്‍ പറത്താനായി വിവിധ കമ്പനികളില്‍നിന്ന് വ്യാഴാഴ്ച വ്യോമയാന മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, ടെന്‍ഡര്‍ നോട്ടീസില്‍ മംഗലാപുരം ഇടംപിടിച്ചിട്ടില്ല. കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, ബംഗളൂരു അടക്കം രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍നിന്നാണ് ഇത്തവണ ഹജ്ജ് വിമാനങ്ങള്‍ സര്‍വിസ് നടത്തുക. കണ്ണൂരില്‍ നിന്ന് 2300, കൊച്ചിയില്‍ നിന്ന് 2700, കോഴിക്കോട്ടു നിന്ന് 8300, ബംഗളൂരുവില്‍ നിന്ന് 6100 എന്നിങ്ങനെ തീര്‍ഥാടകര്‍ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. 2010 മുതല്‍ 2019 വരെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായിരുന്നു മംഗലാപുരം…

Read More

അന്താരാഷ്ട്ര ഉറക്ക ദിനത്തിൽ ജീവനക്കാർക്ക് സർപ്രൈസ് അവധി നൽകി കമ്പനി

ബെംഗളൂരു: അന്താരാഷ്ട്ര ഉറക്ക ദിനം പ്രമാണിച്ച്‌ ജീവനക്കാര്‍ക്ക് സര്‍പ്രൈസ് അവധി പ്രഖ്യാപിച്ച്‌ ബെംഗളൂരു ആസ്ഥാനമായ കമ്പനി. ഗൃഹോപകരണ വിതരണ കമ്പനിയായ വേക്ഫിറ്റ് സൊല്യൂഷന്‍സാണ് ജീവനക്കാര്‍ക്ക് സൗഖ്യമുണ്ടാകട്ടെ എന്നാശംസിച്ച്‌, ആവശ്യക്കാര്‍ക്ക് ഇന്ന് അവധി എടുക്കാമെന്ന് അറിയിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ട് കമ്പനി ലിങ്കഡ്‌ഇന്നില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അന്താരാഷ്ട്ര ഉറക്ക ദിനത്തോടനുബന്ധിച്ച്‌ മാര്‍ച്ച്‌ 17ന് വേക്ക്ഫിറ്റ് സൊല്യൂഷ്യന്‍സിലെ എല്ലാ ജീവനക്കാര്‍ക്കും വിശ്രമം അനുവദിക്കുന്നതായിരിക്കും. വരാനിരിക്കുന്നത് തിരക്കേറിയ ആഴ്ചയായതിനാല്‍ വിശ്രമിക്കുന്നതിനും മാനസികപിരിമുറുക്കത്തിന് അയവ്വരുത്തുന്നതിനും ഇതാണ് മികച്ച അവസരം. ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി .…

Read More

യുവതിയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് കറി വച്ചു നൽകിയ യുവാവ് പിടിയിൽ 

വാഷിംഗ്ടണ്‍: യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച്‌ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് നല്‍കിയ ശേഷം രണ്ട് പേരെ കൂടി കൊലപ്പെടുത്തി. യുഎസിലാണ് സംഭവം. 44-കാരന്‍ ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണാണ് ക്രൂരത കാണിച്ചത്. 2021-ല്‍ കൊലക്കുറ്റത്തിന് ശിക്ഷപ്പെട്ടയാളാണ് പ്രതി. ജയിലില്‍ നിന്നും മോചിതനായി ആഴ്ചകള്‍ക്കുള്ളിലാണ് പ്രതി വീണ്ടും കൊല നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് ലോറന്‍സിന്റെ ആന്റിയുടെ വീട്ടില്‍ എത്തിച്ചു. ഇതിന് പിന്നാലെ ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിച്ച്‌ ഭക്ഷണത്തിനൊപ്പം നല്‍കുകയായിരുന്നു. പിന്നാലെ ഇയാളുടെ 67-കാരന്‍ അമ്മാവനെയും നാല് വയസുകാരി പേരക്കുട്ടിയെയും കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Read More

സ്വപ്നയുടെ പരാതി ; വിജേഷ് പിള്ള പോലീസിന് മുന്നിൽ

ബെംഗളൂരു:സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ പരാതിയില്‍ വിജേഷ് പിള്ള പോലീസിനു മുന്‍പാകെ ഹാജരായി. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്‌നയുടെ ആരോപണം. ബെംഗളൂരു കെആര്‍പുരം പോലീസ് സ്റ്റേഷനിലാണ് വിജേഷ് പിള്ള ഹാജരായത്. സ്വപ്നയുടെ പരാതിയില്‍ കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ വകുപ്പ് ചുമത്തിയാണ് വിജേഷിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹാജരാകാനുള്ള നോട്ടീസ് വാട്‌സാപ് വഴി അയച്ചെങ്കിലും വിജേഷ് സ്വീകരിച്ചില്ല എന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍ നേരിട്ട് ഹാജരാകും എന്ന് വിജേഷ് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.

Read More

നടൻ ഇന്നസെന്റ് വെന്റിലേറ്ററിൽ, നില ഗുരുതരമെന്ന് റിപ്പോർട്ട്‌

കൊച്ചി: ചികിത്സയില്‍ കഴിയുന്ന നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാഴ്ച മുന്‍പാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്ഥിതി മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Read More
Click Here to Follow Us