ഒരു കോടി നഷ്ടപരിഹാരം നൽകണം ആരോപണം പിൻവലിച്ച് മാപ്പ് പറയണം ; എംവി ഗോവിന്ദൻ

കണ്ണൂര്‍: സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്‌ന സുരേഷിന് വക്കീല്‍ നോട്ടിസ് അയച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വര്‍ഷങ്ങളായി രാഷ്‌ട്രീയത്തില്‍ സജീവമായ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും നോട്ടിസില്‍ പറയുന്നു. ഒരു കോടി രൂപ തനിക്ക് നഷ്‌ട പരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

ഇത് സംബന്ധിച്ചുള്ള നിയമ നടപടിയില്‍ നിന്ന് പിന്മാറണമെങ്കില്‍ ആരോപണം പിന്‍വലിച്ച്‌ മാധ്യമങ്ങളിലൂടെ സ്വപ്‌ന മാപ്പ് പറയണമെന്നും ഗോവിന്ദന്‍ നോട്ടിസില്‍ വ്യക്തമാക്കി. മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമപ്രകാരം സ്വപ്‌നക്കെതിരെ നടപടിയെടുക്കുമെന്നും നോട്ടിസില്‍ പറയുന്നു. എനിക്കോ എന്‍റെ കുടുംബത്തിനോ വിജേഷ് പിള്ളയെ അറിയില്ലെന്നും അദ്ദേഹം നോട്ടിസില്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts