ബന്ധുക്കൾ വിഷം നൽകി, നടൻ പൊന്നമ്പലത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു

ചെന്നൈ: തെന്നിന്ത്യൻ സിനിമകളിൽ ഒരുകാലത്ത് തിളങ്ങിനിന്ന വില്ലനായിരുന്നു പൊന്നമ്പലം.

സ്റ്റണ്ട് ആർട്ടിസ്റ്റായി തുടക്കംകുറിച്ച താരം നാട്ടാമൈ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ സൂപ്പർതാരങ്ങൾക്കൊപ്പവും വില്ലനായി ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെയാണ് വൃക്കകളുടെ പ്രവർത്തനം നിലച്ച് ഇദ്ദേഹം ആശുപത്രിയിൽ ആയത്. മരണത്തിന്റെ വക്കിൽ നിന്നും ബന്ധുവും സംവിധായകനുമായ ജഗന്നാനാഥൻ വൃക്ക ദാനം ചെയ്തതോടെയാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഫെബ്രുവരി പത്തിനായിരുന്നു പൊന്നമ്പലത്തിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഇപ്പോൾ ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിലാണ് അദ്ദേഹം. ഇപ്പോൾ നടന്റെ ആരോഗ്യം മെച്ചപ്പെട്ട് വരുകയാണ്. ഈ അവസരത്തിലാണ് പൊന്നമ്പലം ജീവിതത്തിൽ നേരിട്ട വെല്ലുവിളികൾ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്.

താൻ ആശുപത്രിയിൽ ആയപ്പോൾ ഓപ്പറേഷനും മറ്റും ഒരുപാട് സഹപ്രവർത്തകർ സഹായത്തിനായി എത്തിയിരുന്നു. മദ്യപിച്ചും, ലഹരി ഉപയോഗിച്ചും വൃക്ക തകരാറിലായി എന്നാണ് പലരും കരുതിയത്. എന്നാൽ താൻ അത്തരക്കാരനല്ലെന്നും, താരത്തിന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതിൽ മൂന്നാമത്തെ ഭാര്യയുടെ മകൻ എന്റെ മാനേജറായി കുറച്ചുക്കാലം ജോലി ചെയ്തിരുന്നു.

ഒരിക്കൽ അയാൾ എന്തോ വിഷം തനിക്ക് ബിയറിൽ കലക്കി തന്നു. പിന്നീട് ഇതേ സ്ലോ പൊയിസൺ രസത്തിലും കലക്കി തന്നു. ഇതെല്ലാമാണ് ഈ അവസ്ഥവരാൻ കാരണമെന്ന് പൊന്നമ്പലം പറയുന്നു. ആദ്യം ഇതൊന്നും അറിഞ്ഞിരുന്നില്ലെങ്കിൽ പിന്നീട് ജോലി ചെയ്തിരുന്നവരെ ചോദ്യം ചെയ്തപ്പോഴാണ് കാര്യം അറിഞ്ഞതെന്നും പറയുന്നു. ഒരു അഭിമുഖത്തിലാണ് പൊന്നമ്പലം ഇക്കാര്യം വ്യക്തമാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us