നിപ്പ ചതിച്ചു;കേരളത്തിലേക്ക് യാത്രക്കാര്‍ കുറവ്;കര്‍ണാടക-കേരള ആര്‍ ടി സികളുടെ വരുമാനത്തെ ബാധിച്ചു;സ്വകാര്യ ബസുകളുടെയും സ്ഥിതി വ്യത്യസ്തമല്ല.

ബെംഗളൂരു: നിപ്പ രോഗഭീതി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സംസ്ഥാനാന്തര ബസ് സർവീസുകളുടെ വരുമാനത്തെയും ബാധിക്കുന്നു. കോഴിക്കോട്, വടകര, തൊട്ടിൽപാലം, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസുകളിൽ യാത്രക്കാർ കുറവായതോടെ കനത്ത നഷ്ടമാണ് നേരിടുന്നത്.

കേരള ആർടിസിയുടെ കോഴിക്കോട്, വടകര, തൊട്ടിൽപാലം സർവീസുകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി യാത്രക്കാർ കുറവാണ്. സാധാരണഗതിയിൽ വെള്ളിയാഴ്ച സർവീസുകളിലുണ്ടാകുന്ന തിരക്കും ഇത്തവണയുണ്ടായില്ല. കാലി സീറ്റുകളുമായാണ് മിക്ക ബസുകളും സർവീസ് നടത്തിയത്. തിരക്കുള്ള ദിവസങ്ങളിൽ കോഴിക്കോടേക്കു നാല് സ്പെഷൽ ബസുകൾ പതിവാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പതിവ് ബസുകളിലെ സീറ്റുകൾ പോലും നിറഞ്ഞിരുന്നില്ല.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

നാട്ടിൽ നിന്ന് തിരക്കുള്ള ഞായറാഴ്ചയും സമാന സ്ഥിതിയാണ്. എന്നാൽ തെക്കൻ കേരളത്തിലേക്കുള്ള സർവീസുകളിൽ പതിവ് തിരക്കുണ്ട്. റമസാൻ തിരക്ക് പ്രമാണിച്ച് 13 മുതൽ 15 വരെ കേരള ആർടിസി 30 സ്പെഷൽ ബസുകളാണ് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളിൽ കോഴിക്കോട്ടേക്കുള്ള പതിവ് ബസുകളിൽ ഇനിയും സീറ്റുകൾ ബാക്കിയുള്ള സാഹചര്യത്തിൽ സ്പെഷൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടില്ല.

  ബസിൽ കയറാൻ ശ്രമിച്ച യാചകനെ ചവിട്ടി പുറത്താക്കി; ബി.എം.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ

കർണാടക ആർടിസിയുടെ കോഴിക്കോട് മേഖലയിലേക്കുള്ള ബസുകളിലും യാത്രക്കാർ കുറവാണ്. സ്വകാര്യ ബസുകൾ നാദാപുരം, പെരിങ്ങത്തൂർ, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളെ ബന്ധിപ്പിച്ച് പത്തിലധികം സർവീസുകൾ നടത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ യാത്രക്കാർ കുറവായ സാഹചര്യത്തിൽ സർവീസുകൾ റദ്ദാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts