സ്വപ്നയുടെ പരാതിയിൽ വിജേഷിനെതിരെ പോലീസ് കേസെടുത്തു

ബെംഗളൂരു: സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ വിജേഷ് പിള്ളയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്.

കെ ആര്‍ പുര പോലീസ് സ്റ്റേഷനില്‍ ആണ് ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്വപ്നയും വിജേഷും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേസെടുത്ത സാഹചര്യത്തില്‍ വിജേഷ് പിള്ള ബെംഗളൂരു കെ ആര്‍ പുര സ്റ്റേഷനില്‍ ഹാജരാകണം.

  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

കേസില്‍ ഇപ്പോള്‍ പ്രാഥമിക അന്വേഷണമാണ് പോലീസ് നടത്തിയിരിക്കുന്നത്. കൂടിക്കാഴ്ച നടത്തിയ ദിവസത്തെ ഹോട്ടല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെടുന്നുണ്ട്. ഈ ഹോട്ടലിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാകും പോലീസിന്റെ അന്വേഷണം. വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയതെന്നാണ് സ്വപ്ന പറഞ്ഞിരുന്നത്. എന്നാല്‍ വിജേഷിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നാണ് ഹോട്ടൽ ജീവനക്കാരുടെ മൊഴി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെയും 4 വയസ്സുകാരനെയും അമ്മ ശ്വാസംമുട്ടിച്ചു കൊന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts