നഗരത്തെ ഭീതിയിലാഴ്ത്തി സീരിയൽ കില്ലർ, 3 കൊലപാതകങ്ങൾക്ക് പിന്നിലും സീരിയൽ കില്ലറോ??

ബെംഗളൂരു: നഗരത്തെ ഞെട്ടിച്ച് വീണ്ടും വീപ്പയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച രാവിലെ ബയ്യപ്പനഹള്ളി എം.വിശേശ്വരയ്യ ടെർമിനൽ സ്റ്റേഷനിലാണ് വീപ്പയിൽ മൃതദേഹം കണ്ടെത്തിയത്.

തുണി കൊണ്ടു മൂടിയ നിലയിലായിരുന്നു മൃതദേഹം. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഏകദേശം 31 നും 35 നും ഇടയിൽ പ്രായം തോന്നുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

തിങ്കളാഴ്ച മൂന്നു പേർ ചേർന്ന് ഓട്ടോറിക്ഷയിൽ സ്റ്റേഷൻ കവാടത്തിന് സമീപം വീപ്പ കൊണ്ടിറക്കുന്ന ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ട്രെയിനിലാണ് മൃതദേഹം എത്തിച്ചതെന്ന് ജില്ലാ പോലീസ് മേധാവി ഡോ.സൗമ്യലത അറിയിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടെ സമാനരീതിയിൽ കണ്ടെത്തിയ മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹം ഇതാണ്.

  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.

ജനുവരി നാലിന് യശ്വന്ത്പൂർ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് നീല ഡ്രമ്മിൽ ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.

കഴിഞ്ഞ ഡിസംബർ 6ന് ബംഗാരപേട്ട്-സർ എം വിശ്വേശ്വരയ്യ ടെർമിനൽ, ബൈയപ്പനഹള്ളി മെമു സ്‌പെഷ്യൽ റിസർവ് ചെയ്യാത്ത കോച്ചുകളിൽ മഞ്ഞ ചാക്കിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു . മറ്റ് ലഗേജുകൾക്കൊപ്പം തള്ളിയ നിലയിലാണ് കണ്ടെത്തിയത്.

  48 മണിക്കൂറിൽ 18 കോടി! 'ജവാനെയും' 'അനിമലിനെയും' തൂത്തെറിഞ്ഞ് യാഷിന്റെ 'ടോക്സിക്' ബുക്കിംഗ്

എല്ലാ കൊലപാതകങ്ങളിലും ഒരു സീരിയൽ കില്ലറുടെ സംശയമുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ലെന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മൂന്നു കൊലപാതകങ്ങളെ സംബന്ധിച്ചും ഇതുവരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. എസ്എംവിടി, യശ്വന്ത്പുര സ്റ്റേഷനുകളിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പ്രത്യേക പരിശോധനയ്ക്കു വിധേയമാക്കുമെന്നും കൊലപാതക രീതിയിലുള്ള സാമ്യം അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വീപ്പ ഉപേക്ഷിച്ചവരെ ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്താനാണ് പോലീസ് ശ്രമം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി
[masterslider id="10"]

Related posts