കോൺഗ്രസ് വിടില്ലെന്ന് മുൻ കോലാർ എംപി കെഎച്ച് മുനിയപ്പ

ബെംഗളൂരു: മുൻ എംപി കോലാർ കെഎച്ച് മുനിയപ്പയ്ക്ക് കോൺഗ്രസിലെ ചിലരോട് കടുത്ത അമർഷവും നീരസവും ഉണ്ടായിരുന്നുവെന്നത് സത്യമായിരുന്നത് കൊണ്ടുതന്നെ അദ്ദേഹം കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു.

പക്ഷെ “അത് ശരിയല്ലന്നും താൻ കോൺഗ്രസ് വിടില്ലന്നും ഏഴ് തവണ എംപിയും മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവുമായ മുനിയപ്പ പറഞ്ഞു. എന്നാൽ, കോൺഗ്രസിനുള്ളിലെ ചിലരുടെ നിലപാടിൽ മുനിയപ്പ അങ്ങേയറ്റം അസ്വസ്ഥനാണെന്നും അദ്ദേഹവുമായി അടുപ്പമുള്ള ഒരു കോൺഗ്രസ് എംഎൽഎ പറഞ്ഞു.

  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു

2019 ലെ മുൻ തിരഞ്ഞെടുപ്പുകളിൽ മുനിയപ്പക്കെതിരെ പരസ്യമായി പ്രവർത്തിച്ചതിന് ഉത്തരവാദികളായ കോൺഗ്രസിനുള്ളിലെ ചില വ്യക്തികളുടെ മനോഭാവത്തെ പറ്റി മുനിയപ്പ തന്റെ ആശങ്ക പാർട്ടി നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും അദ്ദേഹം ആരോപിച്ചു.

മുനിയപ്പയെ ചീത്ത പറയുന്ന ചിലർ കോൺഗ്രസ് പാർട്ടിയിലുണ്ടെന്നുള്ളതും അദ്ദേഹം കെപിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെയും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
[masterslider id="10"]

Related posts