നഗരത്തിൽ ജോലി തട്ടിപ്പിന് ഇരയായ മലയാളി യുവാവിൻ്റെ ദുരനുഭവം..

ബെംഗളൂരു : ജോലി തേടി നഗരത്തിലെത്തുന്ന മലയാളി യുവാക്കളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ച് വരികയാണ്, അതേ സമയം തൊഴിൽ തട്ടിപ്പുകളിൽ കുടുങ്ങുന്നവരുടേയും എണ്ണം കുറവല്ല.

ഒരു ജോലി വേണം എന്ന ആഗ്രഹത്തിന് മുന്നിൽ ചതിക്കുഴികളെ കുറിച്ച് അറിയാത്തതോ ശ്രദ്ധിക്കാത്തതോ ആണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിന് പിന്നിൽ.

വർഷങ്ങൾക്ക് മുൻപ് തന്നെ നഗരത്തിൽ ഉള്ള തൊഴിൽ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് നിരവധി വാർത്തകൾ ഞങ്ങൾ നൽകിയിരുന്നു.

കഴിഞ്ഞ ദിവസം ഞങ്ങളുടെ ഇ മെയിലിൽ ലഭിച്ച മലയാളിയായ യുവാവിൻ്റെ ദുരനുഭവം മാറ്റം ഒന്നും വരുത്താതെ താഴെ ചേർക്കുന്നു, കൂടുതൽ പേരിലേക്ക് ഇതെത്തുമ്പോൾ, കുറച്ചെങ്കിലും യുവാക്കളെ ഈ ചതിക്കുഴികളിൽ നിന്ന് രക്ഷിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഇതിന് പിന്നിൽ..

ഞാനും എൻ്റെ 2 സുഹൃത്തുക്കളും Bangore il ജോലിയ്ക്ക് അയിട്ട് വന്നതാരുന്നു. റോയൽ Enfield il ജോലി ഉറപ്പാണ് മാസം സാലറി 19000 ഉണ്ട് എന്ന് പറഞ്ഞാണ് ഞങ്ങളെ വിളിച്ച് വരുത്തിയത്‌.JP nagar il ഉള്ള അവരുടെ ഓഫിസിൽ എത്തുവാൻ പറഞ്ഞു. ഞങ്ങൾ അവടെ എത്തി documents and 3500rs കൊടുന്നു. ഒരു മാസത്തെ food  and accommodation fee അണ് ഇതെന്ന് പറഞ്ഞത്. ശേഷം അവര് പറഞ്ഞത് പ്രകാരം അത്തി ബെല്ലയിൽ ചെന്നു.avide എത്തിയപ്പോൾ sipcot il വരാനും അവടെയാണ് റൂം എന്നും പറഞ്ഞു. റൂമിൽ എത്തിയപ്പോൾ ആണ് ചതി പറ്റിയെന്ന് മനസിലായത്. ഞങ്ങളെ പോലെ തന്നെ 3 മലയാളി അവടെ ജോലിക്കായി എത്തിയിട്ടുണ്ടാരുന്നു. റൂം അകെ വൃത്തിഹിനമായ അവസ്ഥ. കമ്പനിയിൽ വിളിച്ചപ്പം ഫോൺ എടുക്കുന്നില്ല. സമീപത്തെ കടകളിൽ അന്യോഷിച്ചപ്പം 2 മാസത്തിനിടയ്ക്ക് 500 മലയാളിസ് വന്ന് പോയിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞു. വിളിച്ചപ്പോൾ ഒരു തവണ ഫോൺ എടുത്തപ്പോൾ അവർ പറഞ്ഞു cash refund തരാം 40 days എടുക്കും എന്ന്. തിരിച്ച് അയച്ച് തരും എന്ന് പ്രതീക്ഷ ഇല്ല ,നാട്ടിലേക്ക് ഞങ്ങൾ തിരിച്ച് പോകുകയാണ്. ഞങ്ങളെ interview nu വിളിച്ച സ്ഥപനത്തിൻ്റെ(web shark 1st floor ,JP nagar near metro station)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us