മാലിന്യം നീക്കിയില്ലെങ്കിൽ പണി തെറിക്കും; കരാറുകാർക്ക് ബെംഗളൂരു കോർപ്പറേഷന്റെ ‘റെഡ് സിഗ്നൽ’!

ബംഗളൂരു: നഗരസഭാ പരിധിയിൽ മാലിന്യക്കൂമ്പാരങ്ങൾ (ബ്ലാക്ക് സ്പോട്ടുകൾ) വർദ്ധിക്കുന്നതിനെതിരെയുള്ള പരാതികൾ വ്യാപകമായ പശ്ചാത്തലത്തിൽ, മാലിന്യ നിർമ്മാർജ്ജന സംവിധാനം കർശനമായി പരിഷ്കരിക്കാൻ ബംഗളൂരു സൗത്ത് കോർപ്പറേഷൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML) ഉദ്യോഗസ്ഥരുമായി കോർപ്പറേഷൻ കമ്മീഷണർ കെ.എൻ. രമേശ് വെള്ളിയാഴ്ച അവലോകന യോഗം ചേർന്നു.

മാലിന്യ നീക്കത്തിൽ വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കമ്മീഷണർ ഉത്തരവിട്ടു. തൃപ്തികരമായ രീതിയിൽ പ്രവർത്തിക്കാത്ത കരാറുകാർക്ക് നോട്ടീസ് നൽകാനും ആവശ്യമെങ്കിൽ അവരുടെ കരാർ റദ്ദാക്കാനും നിർദ്ദേശമുണ്ട്. വൻതോതിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങളെയും സമുച്ചയങ്ങളെയും കേന്ദ്രീകരിച്ച് പ്രത്യേക സർവ്വേ നടത്തും. ഇത്തരം ഇടങ്ങളിൽ നിന്ന് അംഗീകൃത വെണ്ടർമാർ മുഖേന മാത്രമേ മാലിന്യശേഖരണം നടക്കുന്നുള്ളൂ എന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണം.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

ഓട്ടോ ടിപ്പറുകളുടെയും കോംപാക്ടറുകളുടെയും ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കൂടാതെ, മാർഷലുകൾ, ലിങ്ക് വർക്കർമാർ, പൗരകാർമ്മിക സൂപ്പർവൈസർമാർ എന്നിവരുടെ ഹാജരും കൃത്യനിർവ്വഹണവും കർശനമായി നിരീക്ഷിക്കാനും യോഗത്തിൽ തീരുമാനമായി. നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് കോർപ്പറേഷന്റെ ഈ അടിയന്തര ഇടപെടൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts