സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത

ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയുടെ പശ്ചാത്തലത്തിൽ ചിക്കബെല്ലാപൂർ, കോലാർ, ചാമരാജനഗർ എന്നീ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും വരും മണിക്കൂറുകളിൽ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.

ശക്തമായ കാറ്റിന് സാധ്യത
തെക്കൻ ഉൾനാടൻ ജില്ലകളായ ചാമരാജനഗർ, രാമനഗര, ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, കോലാർ എന്നിവിടങ്ങളിൽ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന മേഖലകൾ
സംസ്ഥാനത്തെ മിക്കയിടങ്ങളിലും മഴ ലഭിക്കുമെങ്കിലും താഴെ പറയുന്ന ഇടങ്ങളിൽ വരണ്ട കാലാവസ്ഥയായിരിക്കും:

ബെല്ലാരി, ചിത്രദുർഗ, ദാവൻഗെരെ, മാണ്ഡ്യ, ചിക്കമംഗളൂരു, ശിവമോഗ, ഹാസൻ, കുടക്, മൈസൂർ, തുംകൂർ, വിജയനഗർ. ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ. ബെൽഗാം, ബീദർ, വിജയപുര, ബാഗൽകോട്ട്, ഹാവേരി, ഗദഗ്, ധാർവാഡ്, കലബുറഗി, കൊപ്പൽ, റായ്ച്ചൂർ, യാദ്ഗിർ.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും അലേർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
[masterslider id="10"]

Related posts