ബെംഗളൂരു: ചന്ദ്രദ്രോണ പർവതനിരകൾ സന്ദർശിക്കാനെത്തിയ 14 വയസ്സുകാരിയായ മലയാളി പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. 40 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തോടൊപ്പം എത്തിയ ശ്രീ നന്ദ എന്ന പെൺകുട്ടിയെയാണ് പ്രസിദ്ധമായ മാണിക്യധാരയ്ക്ക് സമീപം വെച്ച് കാണാതായത്. കാണാതാകുന്നതിന് തൊട്ടുമുമ്പ് പെൺകുട്ടി ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു എന്നതാണ് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നത്. ഒരു ബന്ധുവിനൊപ്പം സെൽഫി വീഡിയോ എടുത്ത ശേഷം ഏതാനും മിനിറ്റുകൾക്കുള്ളിൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പെൺകുട്ടിക്കായുള്ള തിരച്ചിൽ നിലവിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ദുർഘടമായ മലനിരകളായതിനാൽ അതീവ…
Read MoreDay: 8 April 2026
നാട്ടിൽ പോയി വോട്ട് ചെയ്യണോ? ടിക്കറ്റ് കിട്ടാൻ ഇനി ടെൻഷൻ വേണ്ട; കെഎസ്ആർടിസി വക സ്പെഷ്യൽ ബസുകൾ റെഡി!
ബെംഗളൂരു: നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോകുന്നവര്‍ക്കായി കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഇലക്ഷന്‍ സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കേരള, കര്‍ണാടക ആര്‍ടിസികള്‍. കണ്ണൂര്‍, കാഞ്ഞങ്ങാട്, കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 12 സ്‌പെഷല്‍ ബസുകളാണ് ഇന്ന് കേരള ആര്‍ടിസി ഒരുക്കിയിട്ടുള്ളത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം മേഖലകളിലേക്കായി 18 സ്‌പെഷല്‍ ബസുകള്‍ കര്‍ണാടക ആര്‍ടിസിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മലയാളികള്‍ക്ക് വോട്ടെടുപ്പിലേക്ക് പങ്കെടുക്കുന്നതിനായി വിവിധ രാഷ്ട്രീയ സംഘടനകളും ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതലും പോരാട്ടം ശക്തമായ മണ്ഡലങ്ങളിലേക്കാണ് സര്‍വീസുകള്‍…
Read Moreശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്
ബെംഗളൂരു : കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ചന്ദ്രദ്രോണ മലനിരകളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. പാലക്കാട് നിന്ന് ബന്ധുക്കളോടൊപ്പം യാത്ര പോയ പെൺകുട്ടിയെയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ കാണാതായത്. കുട്ടിക്കായി വനംവകുപ്പും പോലീസും ദുരന്തനിവാരണ സേനയും ചേർന്ന് വൻ തിരച്ചിൽ നടത്തിവരികയാണ്. സംഭവത്തെക്കുറിച്ച്: പാലക്കാട് നിന്ന് 40 പേരടങ്ങുന്ന ബന്ധുക്കളുടെ സംഘത്തിനൊപ്പമാണ് പെൺകുട്ടി ചിക്കമംഗളൂരുവിലെത്തിയത്. മുല്ലയനഗിരി, ബാബാബുഡൻഗിരി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം വൈകുന്നേരം ചന്ദ്രദ്രോണ മലനിരകളിലെ മാണിക്യധാര വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു സംഘം. തിരോധാനം: വൈകുന്നേരം 5:30-ഓടെയാണ് പെൺകുട്ടിയെ കാണാതായ വിവരം വീട്ടുകാർ…
Read Moreകത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം
ബെംഗളൂരു : കർണാടകയിൽ വേനൽചൂട് കടുക്കുന്നതിനിടെ, കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനി കായലിലെ ജലാശയത്തിൽ മുങ്ങിക്കിടക്കുന്ന യുവകടുവയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നു. മൈസൂർ ജില്ലയിലെ എച്ച്.ഡി. കോട്ട് താലൂക്കിലെ പ്രശസ്തമായ കബനി വന്യജീവി സങ്കേതത്തിൽ സഫാരിക്ക് എത്തിയ വിനോദസഞ്ചാരികളാണ് ഈ അപൂർവ്വ കാഴ്ച കണ്ടത്. കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടി ജലാശയത്തിൽ ശരീരം പൂർണ്ണമായും മുക്കി, ഏറെ നേരം ശാന്തനായി വിശ്രമിക്കുന്ന കടുവയുടെ ദൃശ്യങ്ങൾ വിനോദസഞ്ചാരികൾ തങ്ങളുടെ ക്യാമറകളിൽ പകർത്തി. സാധാരണയായി കടുവകൾ വെള്ളം കുടിക്കാനോ നീന്തിക്കയറാനോ ആണ് ജലാശയങ്ങളിൽ…
Read Moreസംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത
ബെംഗളൂരു: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴയുടെ പശ്ചാത്തലത്തിൽ ചിക്കബെല്ലാപൂർ, കോലാർ, ചാമരാജനഗർ എന്നീ മൂന്ന് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും വരും മണിക്കൂറുകളിൽ വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ശക്തമായ കാറ്റിന് സാധ്യത തെക്കൻ ഉൾനാടൻ ജില്ലകളായ ചാമരാജനഗർ, രാമനഗര, ബെംഗളൂരു റൂറൽ, ബെംഗളൂരു സിറ്റി, കോലാർ എന്നിവിടങ്ങളിൽ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ്…
Read More