കർണാടക കത്തുന്നു; വടക്കൻ ജില്ലകളിൽ ഉഷ്ണതരംഗ ഭീതി, താപനില 41 ഡിഗ്രി കടന്നേക്കും

ബെംഗളൂരു: കർണാടകയിൽ ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു. സംസ്ഥാനത്തെ മിക്ക ജില്ലകളിലും വരും ദിവസങ്ങളിൽ കടുത്ത സൂര്യതാപം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വടക്കൻ കർണാടകയിലെ കലബുറഗി, ബാഗൽകോട്ട് ജില്ലകളിൽ താപനില 41 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും ചൂടുള്ള കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

തലസ്ഥാനമായ ബെംഗളൂരുവിൽ 35 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. നഗരത്തിൽ രാവിലെ മുതൽ കടുത്ത ചൂട് അനുഭവപ്പെടുമെങ്കിലും വൈകുന്നേരത്തോടെ ആകാശം മേഘാവൃതമായേക്കാം. കലബുറഗിക്ക് പുറമെ റായ്ച്ചൂർ, ബെല്ലാരി, വിജയപുര ജില്ലകളിലും ചൂട് 40 ഡിഗ്രിക്ക് മുകളിൽ തുടരുകയാണ്. തീരദേശ ജില്ലകളായ മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിൽ താപനിലയ്‌ക്കൊപ്പം ഉയർന്ന ആർദ്രതയും (Humidity) അനുഭവപ്പെടുന്നത് ജനജീവിതം ദുസ്സഹമാക്കും.

  താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

അതേസമയം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ ആശ്വാസമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. തെക്കൻ ഉൾനാടൻ ജില്ലകളായ കുടക്, ചാമരാജനഗർ, മൈസൂരിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ വൈകുന്നേരമോ രാത്രിയിലോ മിതമായ മഴ ലഭിച്ചേക്കാം. ബെലഗാവി, ധാർവാഡ്, ഗദഗ്, ഹാവേരി ജില്ലകളിൽ ഇടിമിന്നലോടുകൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിച്ചു. ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം, ഇളനീർ, മോര് എന്നിവ കുടിക്കണം. പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ നിർബന്ധമായും കരുതണമെന്നും എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നും അധികൃതർ അറിയിച്ചു.

  പദ്ധതികൾ പാതിവഴിയിൽ; ബെംഗളൂരുവിൽ പാർപ്പിടമില്ലാതെ ലക്ഷക്കണക്കിന് സാധാരണക്കാർ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ കനത്ത മഴ തുടരുന്നു; ചിക്കമഗളൂരുവിൽ ഇടിമിന്നലും ശക്തമായ കാറ്റും, ജനജീവിതം ദുസ്സഹം
[masterslider id="10"]

Related posts

Click Here to Follow Us