കേരള ആർ.ടി.സി.യുടെ മറ്റൊരു സ്കാനിയ ബസ് കൂടി ഫിനാൻസ് കമ്പനി പിടിച്ചെടുത്തു!!

ബെംഗളൂരു: കേരള ആർ.ടി.സി.യുടെ മറ്റൊരു വാടക ബസ് കൂടി വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഫിനാൻസ് കമ്പനി പിടിച്ചെടുത്തു.

വ്യാഴാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ബെംഗളൂരു സാറ്റലൈറ്റ് സ്റ്റാൻഡിലെത്തിയ മൾട്ടി ആക്സിൽ സ്‌കാനിയ ‘ടി.എൽ.-മൂന്ന്’ ബസാണ് പിടിച്ചെടുത്തത്.

വായ്പതിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബെംഗളൂരുവിൽനിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ‘ടി.എൽ.-അഞ്ച്’ സ്കാനിയ ബസ് ഫിനാൻസ് കമ്പനിയധികൃതർ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിലെത്തിയാണ് ബസ് കൊണ്ടുപോയത്.

  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 

ഫിനാൻസ് കമ്പനി അധികൃതർ പിടിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ സ്കാനിയ ബസുകൾ കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് അയക്കില്ലെന്ന് കേരള ആർ.ടി.സി. അധികൃതർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts