ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്

പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുമ്പിലെ ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. അഗ്നിരക്ഷാസേനാ അംഗങ്ങള്‍ എത്തി അനുനയിപ്പിച്ചാണ് യുവാവിനെ താഴെയിറക്കിയത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ 23 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

  ലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!

ചെന്നീര്‍ക്കര ഊന്നുകല്‍ ജങ്ഷന് സമീപത്തെ കെഎസ്ഇബി 11 കെവി ലൈന്‍ ട്രാന്‍സ്‌ഫോര്‍മര്‍ ലിങ്ക് പോസ്റ്റില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബ്ലേഡ് ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി ഇയാള്‍ ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരക്കിൽ പെട്ടു വലയേണ്ട; ബെംഗളൂരു - കേരള യാത്ര സുഗമമാക്കാൻ ഈ ട്രെയിൻ സർവീസ് പ്രയോജനപ്പെടുത്താം"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us