പത്തനംതിട്ട: പിണങ്ങിപ്പോയ ഭാര്യയുടെ വീടിന് മുമ്പിലെ ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. അഗ്നിരക്ഷാസേനാ അംഗങ്ങള്‍ എത്തി അനുനയിപ്പിച്ചാണ് യുവാവിനെ താഴെയിറക്കിയത്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ 23 കാരനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചെന്നീര്‍ക്കര ഊന്നുകല്‍ ജങ്ഷന് സമീപത്തെ കെഎസ്ഇബി 11 കെവി ലൈന്‍ ട്രാന്‍സ്‌ഫോര്‍മര്‍ ലിങ്ക് പോസ്റ്റില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ബ്ലേഡ് ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി ഇയാള്‍ ട്രാന്‍സ്‌ഫോമറിന് മുകളില്‍ കയറുകയായിരുന്നു.
Read MoreDay: 7 April 2026
“ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ.”
ബെംഗളൂരു: ഗതാഗതക്കുരുക്കിന് പേരുകേട്ട സിൽക്ക് ബോർഡ് ജംഗ്ഷനിൽ മെട്രോ യാത്രക്കാർക്ക് ആശ്വാസമായി അത്യാധുനിക ‘എലിവേറ്റഡ് വാക്ക്‌വേ’ വരുന്നു. യെല്ലോ ലൈനിനെയും വരാനിരിക്കുന്ന ബ്ലൂ ലൈനിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ നടപ്പാതയിൽ നഗരത്തിലെ മെട്രോ ശൃംഖലയിൽ ആദ്യമായി ട്രാവലേറ്റർ (Travelator) സംവിധാനവും ഒരുക്കും. പദ്ധതിയുടെ സിവിൽ ജോലികൾക്കായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) ടെൻഡർ ക്ഷണിച്ചു. എന്താണ് ട്രാവലേറ്റർ? വിമാനത്താവളങ്ങളിൽ കണ്ടുവരുന്ന, പതുക്കെ നീങ്ങുന്ന കൺവെയർ ബെൽറ്റ് മാതൃകയിലുള്ള പ്ലാറ്റ്‌ഫോമാണിത്. യാത്രക്കാർക്ക് നടക്കാതെ തന്നെ ഹ്രസ്വദൂരങ്ങൾ വേഗത്തിൽ പിന്നിടാൻ ഇത് സഹായിക്കും. ഏകദേശം 250…
Read Moreബന്ദിപ്പൂർ സഫാരിക്കെതിരെ കർഷകരോഷം; നാളെ മുതൽ മരണം വരെ നിരാഹാര സമരം
ബെംഗളൂരു : കടുത്ത എതിർപ്പുകൾക്കിടയിലും ബന്ദിപ്പൂർ സഫാരി പുനരാരംഭിച്ച സർക്കാർ തീരുമാനത്തിനെതിരെ കർഷക സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. സഫാരി തുടങ്ങിയതോടെ വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ, നാളെ (ഏപ്രിൽ 07) മുതൽ ജില്ലയിലെ എല്ലാ താലൂക്കുകളിലും മരണം വരെ നിരാഹാര സമരം ആരംഭിക്കുമെന്ന് സംസ്ഥാന കർഷക അസോസിയേഷൻ (ഹൊന്നൂർ പ്രകാശ് വിഭാഗം) പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജില്ലയിൽ കടുവ, പുള്ളിപ്പുലി, കാട്ടാന എന്നിവയുടെ ആക്രമണം ഗണ്യമായി വർദ്ധിച്ചു. ഗുണ്ടൽപേട്ട് മേഖലയിലാണ് സ്ഥിതി അതീവ ഗുരുതരം. സഫാരി പുനരാരംഭിച്ചതാണ് വന്യജീവികൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ…
Read Moreസിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
ബെംഗളൂരു : നഗരത്തിലെ റിങ് റോഡിലുണ്ടായ ഭീകരമായ റോഡ് അപകടത്തിൽ അച്ഛനും മകളും മരിച്ചു. കലബുറഗി റാണേഷ്പിർ ദർഗ സ്വദേശിയായ രാജുകുമാർ (45), മകൾ സുമ (14) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സയ്യിദ് ചിഞ്ചോളി ക്രോസിന് സമീപമായിരുന്നു അപകടം. മകളുമായി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു രാജുകുമാർ. ഈ സമയം അമിതവേഗതയിൽ എത്തിയ സിമന്റ് മിക്സർ ടാങ്കർ ബൈക്കിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ടാങ്കറിനടിയിലേക്ക് തെറിച്ചുവീണ ഇരുവരും ചക്രങ്ങൾക്കിടയിൽ കുടുങ്ങി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തെത്തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കലബുറഗി ട്രാഫിക്…
Read Moreഉടൻ വീട് നോക്കരുത്, യാത്രയിൽ ശ്രദ്ധിക്കൂ! ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർക്ക് ഈ യുവതി നൽകുന്ന മുന്നറിയിപ്പ് എന്ത്?
ബെംഗളൂരു: ജോലിക്കും പഠനത്തിനുമായി ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നവർക്ക് മുന്നിൽ നഗരം പലപ്പോഴും വലിയൊരു ചോദ്യചിഹ്നമാകാറുണ്ട്. ട്രാഫിക്കും താമസസൗകര്യവും ഭക്ഷണവുമെല്ലാം പുതിയൊരാളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. എന്നാൽ, വെറും 30 ദിവസത്തിനുള്ളിൽ ബെംഗളൂരുവിനെ സ്വന്തം നാടുപോലെയാക്കി മാറ്റാൻ ഒരു വഴിയുണ്ടെന്ന് പറയുകയാണ് പ്രിയങ്ക മണ്ഡൽ എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ. പ്രിയങ്ക പങ്കുവെച്ച ഈ ’30 ഡേയ്സ് പ്ലാൻ’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മുപ്പത് ദിവസത്തെ ആ മാന്ത്രിക പദ്ധതി ഇങ്ങനെ: പുതിയ നഗരത്തിലെ ആദ്യ മാസത്തെ നാല് ആഴ്ചകളായി തിരിച്ചാണ് പ്രിയങ്കയുടെ ഉപദേശം: ആദ്യ…
Read Moreശരണ്യയെ കാണാതായ സംഭവം: നിഗൂഢതയുടെ കൊടുമുടിയിൽ തടിയൻഡമോൾ ട്രക്കിങ്ങിന് താൽക്കാലിക തിരശ്ശീല
ബെംഗളൂരു: കുടക് തടിയൻഡമോളിൽ മലയാളി യുവതിയായ ശരണ്യയെ കാണാതായ സംഭവത്തിന് പിന്നാലെ സോളോ ട്രക്കിങ്ങിന് താൽകാലിക വിലക്കേർപ്പെടുത്തി കർണാടക വനംവകുപ്പ്. ട്രക്കിംഗ് പാത ഏപ്രിൽ 11 വരെ താൽക്കാലികമായി അടച്ചിടും. കാണാതായ ശരണ്യയെ നാലുദിവസത്തിനു ശേഷം സുരക്ഷിതമായി കണ്ടെത്തിയെങ്കിലും വനമേഖലയിലെ അപകടസാധ്യതകൾ കണക്കിലെടുത്താണ് നടപടി. ട്രക്കിങ് പാതകളിൽ കൃത്യമായ അടയാളങ്ങൾ സ്ഥാപിക്കുമെന്നും സുരക്ഷ പ്രോട്ടോക്കോളുകൾ പരിഷ്കരിക്കുമെന്നും മടിക്കേരി ഡിസിഎഫ് അഭിഷേക് അറിയിച്ചു. കുമാരപർവ്വതം പോലുള്ള മറ്റ് പ്രധാന പാതകളിലും കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പരിചയസമ്പന്നരാണെങ്കിൽ പോലും അപരിചിതമായ വനപാതകളിൽ…
Read Moreലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ടു; 23കാരിക്ക് ദാരുണാന്ത്യം
ആലുവ : ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്ക് അപകടത്തിൽപ്പെട്ട് 23കാരി മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ നന്ദന ഹരിപ്രസാദാണ് (23) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22)യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ് ടോപ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു അപകടം. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങിയതിനെ തുടർന്നാണ് അപകടമുണ്ടായത്. തിങ്കൾ രാവിലെ 10.30ന് ആലുവയിൽനിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്നു ബൈക്ക്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോൾ പിന്നിൽനിന്നു…
Read More2BHK വീടിന് 70,000 രൂപ വാടക! പൊട്ടിപ്പൊളിഞ്ഞ റോഡും ടാങ്കർ വെള്ളവും; ബെംഗളൂരുവിൽ വീട് തിരഞ്ഞ് വിയർത്ത് ഐടി ജീവനക്കാർ
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ വീട് വാടകയ്ക്കെടുക്കുന്നതും സ്വന്തമാക്കുന്നതും സാധാരണക്കാർക്ക് ഒരു ‘ദുസ്വപ്നമായി’ മാറുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പ്രദേശങ്ങളിൽ പോലും വാടകയും ഭൂമിവിലയും കുതിച്ചുയരുന്നതിനെതിരെ ഒരു ബെംഗളൂരു നിവാസി റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഔട്ടർ റിംഗ് റോഡിന് (ORR) സമീപമുള്ള ഐടി ഹബ്ബുകളിലെ അതിശയിപ്പിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിക്കുന്നത്. മൂന്ന് വർഷം മുമ്പ് 1.4 കോടി രൂപയുണ്ടായിരുന്ന ഒരു ഫ്ലാറ്റിന് ഇപ്പോൾ 2 കോടി രൂപ കടന്നിരിക്കുകയാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വാടക 70,000 രൂപ; സൗകര്യങ്ങളോ ശൂന്യം! വാടക…
Read Moreവിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്
വിരാജ്പേട്ട്: വിവാഹശേഷം ഭർത്താവ് വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ആദ്യമായി സ്വന്തം നാടായ കുടകിലെത്തി നടി രശ്മിക മന്ദാന. തന്റെ ജന്മദിന ആഘോഷങ്ങൾക്കായാണ് താരം വിരാജ്പേട്ടിലെ വീട്ടിലെത്തിയത്. മകളുടെയും മരുമകന്റെയും സന്ദർശനം പ്രമാണിച്ച് അച്ഛൻ മദൻ മന്ദാന വീട് പ്രത്യേകം പുതുക്കിപ്പണിതിരുന്നു. തന്റെ പ്രിയപുത്രിയുടെ ജന്മദിനത്തിൽ വിലപിടിപ്പുള്ള ഒരു സമ്മാനമാണ് മദൻ മന്ദാന ഇത്തവണ നൽകിയത്. വിരാജ്പേട്ടിന് സമീപമുള്ള കടനൂരിലെ മനോഹരമായ ഒരു ആഡംബര ബംഗ്ലാവ് അദ്ദേഹം രശ്മികയ്ക്ക് സമ്മാനമായി നൽകി. ‘സെറനിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ഈ ബംഗ്ലാവിന്റെ രജിസ്ട്രേഷൻ നടപടികൾ വിരാജ്പേട്ട് സബ് രജിസ്ട്രാർ ഓഫീസിൽ…
Read Moreവീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ
ബെംഗളൂരു : ആന്ധ്രാപ്രദേശിന്റെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് രണ്ട് പുതിയ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ കൂടി വരുന്നു. സംസ്ഥാന തലസ്ഥാനമായ അമരാവതിയെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ ചെന്നൈയുമായും ബെംഗളൂരുവുമായും ബന്ധിപ്പിക്കുന്ന പദ്ധതിയുടെ നിർദ്ദേശം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. നിർദ്ദിഷ്ട റൂട്ടുകൾ ഇങ്ങനെ: പുതിയ പദ്ധതി പ്രകാരം രണ്ട് പ്രധാന ഇടനാഴികളാണ് വിഭാവനം ചെയ്യുന്നത്: അമരാവതി – ചെന്നൈ ഇടനാഴി: ഗുണ്ടൂർ, ചിരാല, നെല്ലൂർ, നായാദപേട്ട, ശ്രീ സിറ്റി വഴി ചെന്നൈയിലേക്ക്. അമരാവതി – മൈസൂരു ഇടനാഴി: നായാദപേട്ട,…
Read More