വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്

വിരാജ്പേട്ട്: വിവാഹശേഷം ഭർത്താവ് വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ആദ്യമായി സ്വന്തം നാടായ കുടകിലെത്തി നടി രശ്മിക മന്ദാന. തന്റെ ജന്മദിന ആഘോഷങ്ങൾക്കായാണ് താരം വിരാജ്പേട്ടിലെ വീട്ടിലെത്തിയത്. മകളുടെയും മരുമകന്റെയും സന്ദർശനം പ്രമാണിച്ച് അച്ഛൻ മദൻ മന്ദാന വീട് പ്രത്യേകം പുതുക്കിപ്പണിതിരുന്നു.

തന്റെ പ്രിയപുത്രിയുടെ ജന്മദിനത്തിൽ വിലപിടിപ്പുള്ള ഒരു സമ്മാനമാണ് മദൻ മന്ദാന ഇത്തവണ നൽകിയത്. വിരാജ്പേട്ടിന് സമീപമുള്ള കടനൂരിലെ മനോഹരമായ ഒരു ആഡംബര ബംഗ്ലാവ് അദ്ദേഹം രശ്മികയ്ക്ക് സമ്മാനമായി നൽകി. ‘സെറനിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ഈ ബംഗ്ലാവിന്റെ രജിസ്ട്രേഷൻ നടപടികൾ വിരാജ്പേട്ട് സബ് രജിസ്ട്രാർ ഓഫീസിൽ പൂർത്തിയാക്കി മകളുടെ പേരിലേക്ക് മാറ്റി നൽകി.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

ജന്മദിനത്തോടനുബന്ധിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും കുടകിലെ പ്രശസ്തമായ പാഡി ഇഗ്ഗുട്ടപ്പ ക്ഷേത്രത്തിൽ സന്ദർശനം നടത്തി. സെലിബ്രിറ്റി പദവികളൊന്നുമില്ലാതെ തികച്ചും സാധാരണക്കാരെപ്പോലെ ക്ഷേത്രത്തിലെത്തിയ ദമ്പതികൾ പ്രത്യേക പ്രാർത്ഥനകൾ നടത്തി. അപ്രതീക്ഷിതമായി തങ്ങളുടെ പ്രിയതാരങ്ങളെ കണ്ടതിൽ ഭക്തർക്കും വലിയ അത്ഭുതമായിരുന്നു.

ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ രശ്മിക നിലവിൽ തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളുടെ തിരക്കിലാണ്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ജന്മദിനത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹശേഷം മകൾ ആദ്യമായി വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് മന്ദാന കുടുംബം.

  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts