2BHK വീടിന് 70,000 രൂപ വാടക! പൊട്ടിപ്പൊളിഞ്ഞ റോഡും ടാങ്കർ വെള്ളവും; ബെംഗളൂരുവിൽ വീട് തിരഞ്ഞ് വിയർത്ത് ഐടി ജീവനക്കാർ

home building flat

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ വീട് വാടകയ്ക്കെടുക്കുന്നതും സ്വന്തമാക്കുന്നതും സാധാരണക്കാർക്ക് ഒരു ‘ദുസ്വപ്നമായി’ മാറുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പ്രദേശങ്ങളിൽ പോലും വാടകയും ഭൂമിവിലയും കുതിച്ചുയരുന്നതിനെതിരെ ഒരു ബെംഗളൂരു നിവാസി റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്.

ഔട്ടർ റിംഗ് റോഡിന് (ORR) സമീപമുള്ള ഐടി ഹബ്ബുകളിലെ അതിശയിപ്പിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിക്കുന്നത്. മൂന്ന് വർഷം മുമ്പ് 1.4 കോടി രൂപയുണ്ടായിരുന്ന ഒരു ഫ്ലാറ്റിന് ഇപ്പോൾ 2 കോടി രൂപ കടന്നിരിക്കുകയാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വാടക 70,000 രൂപ; സൗകര്യങ്ങളോ ശൂന്യം!
വാടക വീട് തിരയുന്നവരുടെ അവസ്ഥ ഇതിലും ദയനീയമാണ്. ഒരു സാധാരണ 2BHK അപ്പാർട്ട്‌മെന്റിന് പോലും മാസം 70,000 രൂപയ്ക്ക് മുകളിൽ വാടക നൽകേണ്ടി വരുന്നു. ഇത്രയും വലിയ തുക ഈടാക്കുമ്പോഴും ഈ പ്രദേശങ്ങളിലെ റോഡുകൾ സഞ്ചാരയോഗ്യമല്ലെന്നും, കുടിവെള്ളത്തിനായി പൂർണ്ണമായും ടാങ്കർ ലോറികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും യുവാവ് കുറിച്ചു.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

“സമ്പാദ്യം കൂട്ടി വീട് വാങ്ങാം എന്ന് കരുതുമ്പോഴേക്കും വില നമ്മുടെ കൈപ്പിടിയിലൊതുങ്ങാത്ത രീതിയിൽ കുതിക്കുന്നു. മാലിന്യ ഓടകൾക്ക് സമീപമുള്ള ഫ്ലാറ്റുകൾക്ക് പോലും ഐടി കമ്പനികളുടെ സാമീപ്യം പറഞ്ഞ് വലിയ തുകയാണ് ഈടാക്കുന്നത്,” – കുറിപ്പിൽ പറയുന്നു. ചില സൊസൈറ്റികളിൽ 2BHK ഫ്ലാറ്റുകൾ 2.5 കോടി രൂപയ്ക്ക് വരെ വിറ്റുപോയിട്ടുണ്ടെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.

സോഷ്യൽ മീഡിയയിലെ ചർച്ചകൾ
പോസ്റ്റ് വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സോഫ്റ്റ്‌വെയർ മേഖലയിലെ ജോലികൾക്ക് ഭീഷണിയാകുമ്പോൾ ഇത്രയും വലിയ തുക കൊടുത്ത് ഫ്ലാറ്റുകൾ വാങ്ങാൻ ഐടി ജീവനക്കാർക്ക് എങ്ങനെ ധൈര്യം വരുന്നു?” എന്ന് ഒരാൾ ചോദിക്കുന്നു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

വാടക നൽകി താമസിക്കുന്നതാണ് ലാഭകരമെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, വില ഇനിയും കൂടുമെന്നതിനാൽ എങ്ങനെയെങ്കിലും ഒരു സ്വന്തം വീട് കണ്ടെത്തുകയാണ് ഉചിതമെന്ന് മറ്റു ചിലർ പറയുന്നു. ഐടി കമ്പനികളുടെ സാമീപ്യവും മെട്രോ സൗകര്യങ്ങളും മുൻനിർത്തി റിയൽ എസ്റ്റേറ്റ് മാഫിയ വില കൃത്രിമമായി ഉയർത്തുന്നതായും ആക്ഷേപമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts