തുറസ്സായ മലമൂത്രവിസർജ്ജനത്തിൽ നിന്ന് മുക്തമാകാതെ നഗരം 

ബെംഗളൂരു: കർണാടക സംസ്ഥാനം ഇന്ത്യയിലെ ആദ്യ പത്ത് സംസ്ഥാനങ്ങളിൽ ഒന്നാണ്, വിവിധ വികസന പാരാമീറ്ററുകളിൽ സാമാന്യം നന്നായി പ്രവർത്തിക്കുന്നുമുണ്ട്, എന്നാൽ ഇതുവരെ തുറസ്സായ മലമൂത്രവിസർജ്ജനത്തിൽ നിന്ന് മുക്തമായിട്ടില്ല. നഗരം ഇതിനകം തുറന്ന മലമൂത്ര വിസർജ്ജന രഹിത (ഒഡിഎഫ്) പദവി നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് യഥാർത്ഥത്തിൽ അത് നടപ്പായിട്ടില്ല എന്നതാണ് സത്യം.

ജല കണക്ഷനുകളും ടോയ്‌ലറ്റുകൾ നിർമ്മിക്കുന്നതിനുമുള്ള സ്ഥല ലഭ്യതയും വെല്ലുവിളികളിൽ ഉൾപ്പെടുന്നു, കൂടാതെ ജനങ്ങളുടെ ചിന്താഗതിയുമാണ് ലക്ഷ്യത്തിലേക്കുള്ള പുരോഗതിയെ മന്ദഗതിയിലാക്കുന്നത്. 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡിഎഫ് ദൗത്യം ആരംഭിച്ചു. 2018ൽ അന്നത്തെ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി കർണാടക ഒഡിഎഫ് പ്രഖ്യാപിച്ചു.

എന്നാൽ 2020 ഡിസംബറിൽ പുറത്തിറക്കിയ ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5) പറയുന്നത്, ഗ്രാമീണ മേഖലയിലെ 22 ശതമാനം വീടുകളിൽ മാത്രമേ ഫ്ലഷ് ടോയ്‌ലറ്റ് ഉള്ളൂ (പൈപ്പ് വെള്ളമോ ബക്കറ്റിൽ നിന്നുള്ള വെള്ളമോ ഉപയോഗിച്ച് ഫ്ലഷ് ചെയ്യാൻ ഉപയോഗിക്കുന്നു), 17 ശതമാനം പേർക്ക് പിറ്റ് അല്ലെങ്കിൽ കക്കൂസ് ടോയ്‌ലറ്റുകൾ ഉള്ളു ബാക്കി , 61 ശതമാനം പേർക്കും ടോയ്‌ലറ്റ് സൗകര്യമില്ല.

നഗരപ്രദേശങ്ങളിൽ, 47 ശതമാനം വീടുകളിൽ ഫ്ലഷ് ടോയ്‌ലറ്റും 34 ശതമാനം വീടുകളിൽ പിറ്റ് ടോയ്‌ലറ്റും കക്കൂസും ഉണ്ട്. എന്നിരുന്നാലും, ചില പ്രദേശങ്ങളിൽ, ടോയ്‌ലറ്റുകൾക്ക് ഇടമില്ലാത്ത ചെറിയ, വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് വ്യക്തിഗത ടോയ്‌ലറ്റുകൾ നിർമ്മിക്കുന്നതിനുള്ള സ്ഥല ലഭ്യതയുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ട്, അതുകൊണ്ടുതന്നെ അവർക്ക് താൽപ്പര്യമില്ലെങ്കിലും അത്തരം സ്ഥലങ്ങളിൽ ആളുകൾ കമ്മ്യൂണിറ്റി ടോയ്‌ലറ്റുകളാണ് ഉപയോഗിക്കുന്നത്. പല ജില്ലകളും ഒഡിഎഫ് പദവി കൈവരിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും വെല്ലുവിളികൾ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us