എക്സ്പ്രസ്സ്‌ വേയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം

bengaluru mysuru express way

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ് വേയിലെ ടോള്‍ പിരിവിനെതിരെ ശക്തമായ പ്രതിഷേധം. കോണ്‍ഗ്രസും കന്നഡ അനുകൂല സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്‍തൂരി കര്‍ണാടക പീപ്പിള്‍സ് ഫോറം, നവനിര്‍മാണ്‍ ഫോറം, ജന്‍ സാമിയ ഫോറം, കന്നഡിഗര്‍ ഡിഫന്‍സ് ഫോറം, കരുനാഡ സേന തുടങ്ങി നിരവധി കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

തുടക്കം മുതല്‍ നാട്ടുകാരും സംഘടനകളും ടോള്‍ പിരിവിനെ ശക്തമായി എതിര്‍ത്തിരുന്നു. കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ദേശീയ അതോറിറ്റി ടോള്‍ പിരിവുമായി മുന്നോട്ട് പോയത്. ഇതോടെ ദേശീയപാത അതോറിറ്റിക്കെതിരെ കന്നഡ അനുകൂല സംഘടനകള്‍ പൊട്ടിത്തെറിച്ചു. പ്രതിഷേധം കണക്കിലെടുത്ത് കനിമിനികെ ടോള്‍ പ്ലാസയില്‍ വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് സമര സ്ഥലത്ത് തടിച്ചുകൂടുന്നത്. പ്രതിഷേധം തടയാന്‍ മുന്‍കരുതല്‍ നടപടിയായി 150 ഓളം പോലീസുകാരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. 1 എസിപി, 6 പിഐ, 5 പിഎസ്‌ഐ, 1 കെഎസ്‌ആര്‍പി, 2 ബസുകള്‍ ഉള്‍പ്പെടെ 150 ല്‍ അധികം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും
[masterslider id="10"]

Related posts