ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ്‌ വേ; പുതിയ ടോൾ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ 

ബെംഗളൂരു: മൈസൂരു എക്സ്പ്രസ് വേയില്‍ ടോള്‍ നിരക്ക് കൂട്ടി. ഏപ്രില്‍ ഒന്ന് നാളെ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍. കാറുകള്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിന് 165 രൂപയായിരുന്നത് 170 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇരുവശങ്ങളിലേക്കും ഒറ്റ ദിവസത്തെ യാത്രയ്ക്ക് 250 രൂപയായിരുന്നത് അഞ്ച് രൂപ കൂട്ടി 255 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. പ്രതിമാസ പാസ് നിരക്ക് 5,575 രൂപയില്‍ നിന്ന് 140 രൂപ വര്‍ദ്ധിപ്പിച്ച്‌ 5,715 ആക്കി ഉയര്‍ത്തി. ടോള്‍ കൂടുന്നതോടെ കേരള, കര്‍ണാടക ആര്‍ടിസി, സ്വകാര്യ ബസ് എന്നിവയിലെ ടിക്കറ്റ് നിരക്കും കൂട്ടിയേക്കും.…

Read More

തെരഞ്ഞെടുപ്പ്, അതിവേഗപാതയിൽ ടോൾ നിരക്ക് വർധന മരവിപ്പിച്ചു 

ബെംഗളൂരു: ബെംഗളൂരു – മൈസൂരു അതിവേഗ പാതയില്‍ ടോള്‍ നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ ടോള്‍ പിരിക്കാനിരിക്കുകയായിരുന്നു ദേശീയപാത അതോറിറ്റി . നിലവിലുള്ള നിരക്കിനേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ധന വരുത്തിയായിരുന്നു പുതിയ നിരക്കുകള്‍ നിശ്ചയിച്ചത്. കഴിഞ്ഞമാസം പാത ഉദ്‌ഘാടനം ചെയ്തത് മുതല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉയര്‍ന്നത് പാതയിലെ ടോള്‍ നിരക്കിനെതിരെയായിരുന്നു. മെയ് മാസം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ടോള്‍ നിരക്ക് വര്‍ധന വേണ്ടെന്ന് വച്ചത് .…

Read More

എക്സ്പ്രസ്സ്‌ വേയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം

bengaluru mysuru express way

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ് വേയിലെ ടോള്‍ പിരിവിനെതിരെ ശക്തമായ പ്രതിഷേധം. കോണ്‍ഗ്രസും കന്നഡ അനുകൂല സംഘടനകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കസ്‍തൂരി കര്‍ണാടക പീപ്പിള്‍സ് ഫോറം, നവനിര്‍മാണ്‍ ഫോറം, ജന്‍ സാമിയ ഫോറം, കന്നഡിഗര്‍ ഡിഫന്‍സ് ഫോറം, കരുനാഡ സേന തുടങ്ങി നിരവധി കന്നഡ അനുകൂല സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. തുടക്കം മുതല്‍ നാട്ടുകാരും സംഘടനകളും ടോള്‍ പിരിവിനെ ശക്തമായി എതിര്‍ത്തിരുന്നു. കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് ദേശീയ അതോറിറ്റി ടോള്‍ പിരിവുമായി മുന്നോട്ട് പോയത്. ഇതോടെ ദേശീയപാത അതോറിറ്റിക്കെതിരെ കന്നഡ അനുകൂല…

Read More

മൈസൂരു – ബെംഗളൂരു സൂപ്പർ റോഡ് ടോൾ പിരിവ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് ഉപയോഗിക്കുന്ന വാഹനങ്ങൾ ഇന്ന് മുതൽ ടോൾ ടാക്സ് നൽകണം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മാർച്ച് 14 ഇന്ന് മുതൽ രാവിലെ 8 മണി മുതൽ എക്‌സ്പ്രസ് വേയുടെ ബെംഗളൂരു-നിദാഘട്ട വിഭാഗത്തിൽ ടോൾ പിരിവ് ആരംഭിച്ചു. വാഹനങ്ങളെ ആറായി തരം തിരിച്ചിട്ടുണ്ട് എന്നും ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ യാത്രയ്ക്ക് വാഹനത്തിന്റെ വിഭാഗമനുസരിച്ച് 135 രൂപ മുതൽ 880 രൂപ വരെയാണ് നിരക്ക് എന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ ട്രിപ്പിൻ കാർ ഉടമകൾക്ക് 135 രൂപ നൽകണം. ഒരു…

Read More

ബെംഗളൂരു – മൈസൂരു ദേശീയപാത; ടോൾ നൽകേണ്ട ഇടങ്ങളുടെ വിശദാംശങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മൈസൂരു ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബിഡദി കനിമിണിക്കെയിലാണ് ആദ്യം ടോൾ നൽകേണ്ടത്. തുടർന്ന് ശ്രീരംഗപട്ടണയിലെ ഷെട്ടിഹള്ളിയിലാണ് രണ്ടാമത്തെ ടോൽ ബൂത്ത്. ഫാസ്ടാഗ് സൗകര്യമുള്ള 11 വീതം ഗേറ്റുകൾ ഇവിടങ്ങളിൽ സജ്ജീകരിച്ചു. ആംബുലൻസുകൾക്കും വി.വി.ഐ.പി വാഹനങ്ങൾക്കും ടോൾ നൽകാതെ കടന്നുപോകാൻ പ്രത്യേക ഗേറ്റ് ഉണ്ട്. മൈസുരുവിൽ നിന്ന് ബെംഗളുരുവിലേക്ക് വരുന്ന വാഹനങ്ങൾക്കായി ശ്രീരംഗപട്ടണയിലും രാമനാഗരാ ജില്ലയിലെ ശേഷഗിരിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ. 14 ന് ശേഷം ടോൾ പിരിവ് ആരംഭിക്കുമെന്നാണ് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചത്. ടോൾ ആരംഭിച്ചാൽ കേരള, കർണാടക ആർ.ടി.സി. ബസുകളിലെ ടിക്കറ്റ്…

Read More

ബെംഗളൂരു- മൈസൂരു ദേശീയ പാത, ടോൾ പിരിവ് നാളെ ആരംഭിക്കും

ബെംഗളൂരു: പത്ത് വരിയായി വികസിപ്പിച്ച ബെംഗളൂരു- മൈസൂരു ദേശീയ പാതയിൽ ആദ്യഘട്ട ടോൾ പിരിവ് നാളെ മുതൽ ആരംഭിക്കും. രാമനഗര ജില്ലയിലെ ബിഡദി കണമിണിക്കെയിലാണ് ആദ്യഘട്ടത്തിലെ ടോൾ ബൂത്ത്‌ ക്രമീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്ന നിദ്ദിഘട്ട- മൈസൂരു 61 കിലോ മീറ്റർ ദൂരത്തെ ടോൾ പിരിവ് ഉദ്ഘാടനത്തിന് ശേഷം ആരംഭിക്കും. കുമ്പൽഗോഡ് മുതൽ മണ്ഡ്യ വരെയുള്ള 56 കിലോ മീറ്റർ പാതയിലെ പിരിവ് നാളെ രാവിലെ 8 മണി മുതൽ ആരംഭിക്കും. ടോൾ നിരക്കുകൾ ( ഒരു വശത്തേക്ക്, ഇരു വശത്തേക്ക്, പ്രതിമാസ പാസ്…

Read More

മൈസൂരു-ബെംഗളൂരു അതിവേഗപാത ടോൾ പിരിവ്: കാറുകൾക്ക് 135 രൂപ ഈടാക്കാൻ സാധ്യത

ബെംഗളൂരു: നിർദിഷ്ട മൈസൂരു-ബെംഗളൂരു 10 വരി അതിവേഗപാതയിൽ ടോൾ ഈടാക്കുന്നത് അടുത്തയാഴ്ച ആരംഭിച്ചേക്കും. നിലവിൽ, നിർമാണം പൂർത്തിയായ 56 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് ടോൾ ഈടാക്കുക. കാറുകൾ ഉൾപ്പെടെയുള്ള ചെറിയവാഹനങ്ങൾക്ക് 135 രൂപയാണ് ഒരുവശത്തേക്ക് ഈടാക്കാൻ ഉദ്ദേശിക്കുന്ന ടോൾനിരക്കെന്നാണ് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ വൃത്തങ്ങൾ നൽകുന്ന വിവരം. ബസുകൾക്ക് 460 രൂപയും മറ്റു വലിയവാഹനങ്ങൾക്ക് 750-900 രൂപയുമായിരിക്കും ടോൾ. ടോൾനിരക്ക് സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഔദ്യോഗികപ്രഖ്യാപനം വന്നാൽ മാത്രമേ അതിവേഗപാതയിൽ സഞ്ചരിക്കാൻ എത്ര പണം മുടക്കണമെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ. അതേസമയം,…

Read More

അഞ്ച് വർഷത്തിന് ശേഷം ആദ്യ പരിഷ്‌കരണവുമായി NICE റോഡ്; വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിൽ നൈസ് റോഡ് രൂപീകരിക്കുന്ന പെരിഫറൽ, ലിങ്ക് റോഡുകളുടെ ടോൾ ജൂലൈ 1 മുതൽ വർദ്ധിക്കുമെന്ന് നന്ദി ഇക്കണോമിക് കോറിഡോർ എന്റർപ്രൈസസ് ലിമിറ്റഡ് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് വർഷത്തിനിടെ ടോളിലെ ആദ്യ പരിഷ്‌കരണമാണിതെന്നും വർദ്ധിച്ചുവരുന്ന ചെലവാണ് ഇതിലേയ്ക്ക് നയിച്ചതെന്നും കമ്പനി അറിയിച്ചു. 10% മുതൽ 20% വരെയാണ് ടോൾ വർധന. കൺസഷൻ കരാർ എല്ലാ വർഷവും ടോൾ പരിഷ്കരിക്കാൻ വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും, പണപ്പെരുപ്പവും പകർച്ചവ്യാധിയും കണക്കിലെടുത്ത് കഴിഞ്ഞ അഞ്ച് വർഷമായി ചാർജുകൾ വർദ്ധിപ്പിച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു. NICE റോഡിലെ ടോൾ “ചട്ടക്കൂട്…

Read More

ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ പ്ലാസയിൽ ടോൾ നിരക്ക് 10 ശതമാനം മുതൽ 20 ശതമാനം വരെ വർധിപ്പിച്ചു. ജൂലൈ ഒന്നു മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും പുതിയ നിരക്കുകൾ ഇലക്ട്രോണിക് സിറ്റി( ഒരു ദിശ, 2ദിശ, പാസ്സ് ): *ഇരുചക്ര വാഹനങ്ങൾ – 25 രൂപ 35,720 * കാർ, ജീപ്പ്, വാൻ – 60,90,1795 * ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ 85,125, 2515 * ട്രാക്ക് ബസ് – 170, 250, 5030 * എർത്ത് മൂവിങ് എക്യു…

Read More

ദേശീയ പാത വികസനത്തിനൊപ്പം ടോൾ ബൂത്തുകളുടെ നിർണ്ണയവും പുരോഗതിയിൽ 

ബെംഗളൂരു: ബെംഗളൂരു–മൈസൂരു ദേശീയപാത വികസനം അവസാന ഘട്ടത്തിലെത്തിലേക്ക് അടുക്കുന്നതോടെ ടോൾ നിരക്ക് നിർണയവും പുരോഗമിക്കുന്നു. 117 കിലോമീറ്റർ പാതയിൽ രാമനഗര ബിഡദിക്ക് സമീപം കന്നമിനിക്കെയിലും ശ്രീരംഗപട്ടണ ഷെട്ടിഹള്ളിയിലുമാണ് ടോൾ ബൂത്തുകളുടെ നിർമ്മാണം നിലവിൽ പൂർത്തിയായിട്ടുള്ളത്. ദേശീയപാത അതോറിറ്റിയുടെ പുതുക്കിയ നടപടി പ്രകാരം 60 കിലോമീറ്റർ പരിധിയിൽ ഒരു ടോൾ ബൂത്ത് മാത്രമേ പാടുള്ളൂ. പാതയുടെ ദൂരം, മേൽപാലങ്ങൾ, അടിപ്പാതകൾ എന്നിവയുടെ എണ്ണത്തിനനുസരിച്ചാണ് ടോൾ നിരക്ക് തീരുമാനിക്കുന്നത്. നവീകരിച്ച റോഡിൽ 9 പ്രധാന പാലങ്ങളും 44 കലുങ്കുകളും 4 പുതിയ മേൽപാലങ്ങളുമാണു നിർമ്മിച്ചത്.  ബെംഗളൂരു മുതൽ…

Read More
Click Here to Follow Us