ബെംഗളൂരു- മൈസൂരു എക്സ്പ്രസ്സ്‌ വേ; പുതിയ ടോൾ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ 

ബെംഗളൂരു: മൈസൂരു എക്സ്പ്രസ് വേയില്‍ ടോള്‍ നിരക്ക് കൂട്ടി.

ഏപ്രില്‍ ഒന്ന് നാളെ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍.

കാറുകള്‍ ഉള്‍പ്പെടെയുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗത്തിന് 165 രൂപയായിരുന്നത് 170 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

ഇരുവശങ്ങളിലേക്കും ഒറ്റ ദിവസത്തെ യാത്രയ്ക്ക് 250 രൂപയായിരുന്നത് അഞ്ച് രൂപ കൂട്ടി 255 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

പ്രതിമാസ പാസ് നിരക്ക് 5,575 രൂപയില്‍ നിന്ന് 140 രൂപ വര്‍ദ്ധിപ്പിച്ച്‌ 5,715 ആക്കി ഉയര്‍ത്തി.

ടോള്‍ കൂടുന്നതോടെ കേരള, കര്‍ണാടക ആര്‍ടിസി, സ്വകാര്യ ബസ് എന്നിവയിലെ ടിക്കറ്റ് നിരക്കും കൂട്ടിയേക്കും.

നേരത്തേ 2 തവണ ടോള്‍ നിരക്ക് കൂട്ടിയപ്പോഴും കര്‍ണാടക ആര്‍ടിസി 25 രൂപ വരെ ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നു.

2023 മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റര്‍ പാതയിലെ ടോള്‍ നിരക്ക് മൂന്നാം തവണയാണ് ദേശീയപാത അതോറിറ്റി (എന്‍എച്ച്‌എഐ) വര്‍ദ്ധിപ്പിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts