ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ആരതിക്ക് താലി ചാർത്തി റോബിൻ രാധാകൃഷ്‌ണൻ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധനേടിയ താരം റോബിൻ രാധാകൃഷ്ണനും ഫാഷൻ ഡിസെെനറും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ആരതി പൊടിയും  വിവാഹിതരായി.

ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. രണ്ട് വർഷങ്ങൾക്ക് മുൻപായിരുന്നു റോബിൻറെയും ആരതിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു ഇരുവരുടേയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു.

വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts