ഭർത്താവിനെ കൊല്ലുന്നയാൾക്ക് വൻ തുക പ്രതിഫലം നൽകുമെന്ന് യുവതിയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്; കേസെടുത്ത് പോലീസ് 

ലഖ്നൗ: ഭർത്താവിനെ കൊല്ലുന്നയാള്‍ക്ക് വൻ തുക പ്രതിഫലം നൽകുമെന്ന് യുവതിയുടെ സ്റ്റാറ്റസ്.

50,000 രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് യുവതി വാട്സാപ്പ് സ്റ്റാറ്റസിട്ടത്.

സംഭവം പുറത്തറിഞ്ഞതോടെ യുവതിക്കെതിരെ പോലീസ് കേസെടുത്തു.

ഭർത്താവിന്റെ പരാതിയിലാണ് ഉത്തർപ്രദേശിലെ ബാഹ് പോലീസ് യുവതിക്കെതിരേ കേസെടുത്തത്.

ഭാര്യയുടെ ആണ്‍സുഹൃത്ത് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭർത്താവ് ആരോപിച്ചിട്ടുണ്ട്.

ബാഹ് സ്വദേശിയാണ് ഭാര്യയുടെ വാട്സാപ്പ് സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!

2022 ജൂലായിലാണ് യുവാവും മധ്യപ്രദേശിലെ ബിന്ദ് സ്വദേശിയായ യുവതിയും വിവാഹിതരായത്.

വിവാഹത്തിന് പിന്നാലെ ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങളുണ്ടായി.

ദമ്പതിമാർക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും തർക്കവും രൂക്ഷമായി.

ഇതോടെ അഞ്ചുമാസത്തിന് ശേഷം ഭാര്യ സ്വന്തംവീട്ടിലേക്ക് മടങ്ങിപ്പോയി.

ജീവനാംശം തേടി ഭർത്താവിനെതിരെ കേസും ഫയല്‍ചെയ്തു.

ഇതിനുപിന്നാലെയാണ് തന്നെ കൊല്ലുന്നയാള്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസിട്ടതെന്നാണ് ഭർത്താവിന്റെ ആരോപണം.

മൂന്നുമാസം മുൻപ് ഭാര്യയുടെ മാതാപിതാക്കള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയതായും ഭർത്താവിന്റെ പരാതിയിലുണ്ട്.

അയല്‍പക്കത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം.

  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 

ഈ ബന്ധത്തെച്ചൊല്ലിയാണ് വിവാഹശേഷം തർക്കങ്ങള്‍ ആരംഭിച്ചതെന്നും ഭാര്യയുടെ ആണ്‍സുഹൃത്ത് ഫോണില്‍ വിളിച്ച്‌ തന്നെ കൊല്ലുമെന്ന് ഭീഷണിമുഴക്കിയതായും യുവാവ് പറയുന്നു.

യുവാവിന്റെ പരാതിയില്‍ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ബാഹ് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts