ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ് ഉപയോഗിക്കുന്ന വാഹനങ്ങൾ ഇന്ന് മുതൽ ടോൾ ടാക്സ് നൽകണം.
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ മാർച്ച് 14 ഇന്ന് മുതൽ രാവിലെ 8 മണി മുതൽ എക്‌സ്പ്രസ് വേയുടെ ബെംഗളൂരു-നിദാഘട്ട വിഭാഗത്തിൽ ടോൾ പിരിവ് ആരംഭിച്ചു. വാഹനങ്ങളെ ആറായി തരം തിരിച്ചിട്ടുണ്ട് എന്നും ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ യാത്രയ്ക്ക് വാഹനത്തിന്റെ വിഭാഗമനുസരിച്ച് 135 രൂപ മുതൽ 880 രൂപ വരെയാണ് നിരക്ക് എന്നാണ് റിപ്പോർട്ടുകൾ.
ബെംഗളൂരു-നിദാഘട്ട സെക്ഷനിലെ ഒറ്റ ട്രിപ്പിൻ കാർ ഉടമകൾക്ക് 135 രൂപ നൽകണം. ഒരു ദിവസത്തിനകം മടങ്ങുകയാണെങ്കിൽ 205 രൂപയും നൽകണം. മിനി ബസുകൾക്ക് 220 രൂപയും ബസുകൾക്ക് 460 രൂപയുമാണ് ഒറ്റ യാത്രയ്ക്ക് ടോൾ നിരക്ക്. നിദഘട്ടം മുതൽ മൈസൂരു വരെയുള്ള രണ്ടാമത്തെ പാക്കേജ് പൂർണമായി പൂർത്തിയാകുമ്പോൾ ടോൾ നിരക്കിൽ മാറ്റം വരാൻ സാധ്യതയുണ്ട് . ബുഡനൂർ പോലുള്ള ചില സ്ഥലങ്ങളിൽ അടിപ്പാതകളുടെയും മറ്റ് അന്തിമ ഘടനകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്.
ഫെബ്രുവരിയിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടോൾ നിരക്കുകൾ സംബന്ധിച്ച് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് മാർച്ച് 14 വരെ നീട്ടി വയ്ക്കുകയായിരുന്നു. നിലവിൽ, 119 കിലോമീറ്റർ റോഡിന്റെ 47 ശതമാനത്തിനും യാത്രക്കാർ ടോൾ നൽകണം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.