ഉദ്ഘാടനത്തിന് പിന്നാലെ അപകടം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു അതിവേഗ പാത തുറന്നതിനു പിന്നാലെ അപകടം. കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മണ്ഡ്യ മദൂരിലെ ഉദ്ഘാടന വേദിക്ക് സമീപമാണ് അപകടം നടന്നത്.

കാർ ഇടിച്ച് മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു. നവീകരിച്ച പാതയിൽ കഴിഞ്ഞ ആറു മാസത്തിനിടെ 335 അപകടങ്ങളിലായി 84 പേരാണ് മരിച്ചത്. മണിക്കൂറിൽ 100 കിലോ മീറ്റർ വരെയാണ് അതിവേഗ പാതയിലെ അനുവദനീയ വേഗം. എന്നാൽ കൂടുതൽ അപകടങ്ങളും നടന്നത് അമിത വേഗതയാൽ ആണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അമിത വേഗത കണ്ടെത്തുന്നതിനുള്ള ക്യാമറകൾ എല്ലാ ഇടങ്ങളിലും സ്ഥാപിച്ച് കഴിഞ്ഞിട്ടില്ല എന്നതും അപകടങ്ങളുടെ എണ്ണം കൂട്ടുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts