മരണക്കെണിയായി ഇലക്ട്രോണിക് സിറ്റി മേൽപാലം: ഇരുചക്ര വാഹനങ്ങൾക്ക് നിയന്ത്രണം വേണമെന്ന് ആവശ്യം

ബെംഗളൂരു: ഇരുചക്രവാഹനഅപകടങ്ങൾപെരുകി ഇലക്ട്രോണിക് സിറ്റി മേൽപാലം. കഴിഞ്ഞ ദിവസം അമിത വേഗത്തിലെത്തിയ ബൈക്ക് കൈവരിയിലിടിച്ചു യുവാവ് പാലത്തിൽ നിന്നു താഴേക്ക് വീണ് ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ നാഗാർജുന (33) മരിസിച്ചിരുന്നു. ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. 3 വർഷം മുൻപ് മേൽപാലത്തിൽ ഇരുചക്രവാഹനങ്ങൾ നിരോധിക്കാൻ ട്രാഫിക് പൊലീസ് ദേശീയപാത അതോറിറ്റിക്ക് (എൻഎച്ച്എഐ) ശുപാർശ ചെയ്തിരുന്നെങ്കിലും തുടർ നടപടി ഉണ്ടായില്ല. സിൽക്ക് ബോർഡ് മുതൽ ഇലക്ട്രോണിക് സിറ്റി ടോൾ ബൂത്ത് വരെ 9.98 കിലോമീറ്റർ ദൂരം വരുന്ന പാലത്തിൽ…

Read More

മാലിന്യ പ്ലാന്റിന്റെ ദീർഘകാല പിടിപ്പുകേടിനെതിരെ പ്രതിഷേധിച്ച് ഇലക്‌ട്രോണിക് സിറ്റി നിവാസികൾ

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ മുനിസിപ്പൽ ഖരമാലിന്യ (എംഎസ്‌ഡബ്ല്യു) പ്ലാന്റിന്റെ ദീർഘകാല കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന ഭയാനകമായ ജീവിത സാഹചര്യങ്ങളിലും വായു, ജല മലിനീകരണത്തിലും പ്രതിഷേധിച്ച് ചിക്കനഗമംഗല, ദൊഡ്ഡനാഗമംഗല, സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പൗരന്മാർ പ്ലാന്റിന് സമീപം വലിയ തോതിലുള്ള പ്രതിഷേധം നടത്തി. പ്ലാന്റിൽ നിന്ന് പുറപ്പെടുന്ന രൂക്ഷമായ പുക കാരണം, ഇവിടെ താമസിക്കുന്നവർ വർഷങ്ങളായി ഓക്കാനം, ശ്വാസതടസ്സം, തലവേദന എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുമായി പൊരുതുകയാണ്. COVID-19 പാൻഡെമിക് ഇടയിൽ ഒരു ഇടവേള ഉണ്ടാക്കിയെങ്കിലും 2018 മുതൽ ഇതിനെതിരെ പ്രതിഷേധിക്കുകയാണെന്ന്, ”പ്രദേശവാസിയും ഇലക്ട്രോണിക് സിറ്റി റൈസിംഗ് ഗ്രൂപ്പിലെ…

Read More

ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ നിരക്ക് വർദ്ധിപ്പിച്ചു

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി, അത്തിബലെ ടോൾ പ്ലാസയിൽ ടോൾ നിരക്ക് 10 ശതമാനം മുതൽ 20 ശതമാനം വരെ വർധിപ്പിച്ചു. ജൂലൈ ഒന്നു മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും പുതിയ നിരക്കുകൾ ഇലക്ട്രോണിക് സിറ്റി( ഒരു ദിശ, 2ദിശ, പാസ്സ് ): *ഇരുചക്ര വാഹനങ്ങൾ – 25 രൂപ 35,720 * കാർ, ജീപ്പ്, വാൻ – 60,90,1795 * ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ 85,125, 2515 * ട്രാക്ക് ബസ് – 170, 250, 5030 * എർത്ത് മൂവിങ് എക്യു…

Read More

ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ അപകടങ്ങൾ കൂടുന്നു

ബെംഗളൂരു: അപകടങ്ങൾ പതിവായ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വാഹനങ്ങൾ ഇടിച്ചുതകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ വൈകുന്നു. വിവിധ വാഹനങ്ങൾ ഇടിച്ചു തകർന്ന കൈവരികൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രോണിക് സിറ്റി ട്രാഫിക് പൊലീസ് പാലത്തിന്റെ ചുമതലയുള്ള ബാംഗ്ലൂർ എലിവേറ്റഡ് ടോൾവേ ലിമിറ്റഡിന് പലതവണ നിർദേശം നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഇതുവരെയും ഉണ്ടായില്ല. പാലത്തിൽ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ഗതാഗതം പൂർണമായി നിരോധിക്കണമെന്നാണ് ബിഇടിഎൽ നൽകുന്ന വിശദീകരണം. തകർന്ന ഭാഗങ്ങളിൽ എല്ലാം താത്കാലിക അറ്റകുറ്റ പണികൾ മാത്രമാണ് ബിഇടിഎൽ ചെയ്തത്. കൈവരികൾ ഇല്ലാത്ത റോഡിൽ അപകടങ്ങൾ പതിവായിട്ടും നടപടികൾ സ്വീകരിക്കാതെ മെല്ലെ പോക്ക്…

Read More

നഗരത്തിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു: കാറിൽ സഞ്ചരിക്കവേ യുവതിയെ വഴിയിൽ പിടിച്ചിറക്കി ഒരു കൂട്ടം അക്രമി സംഘം വെട്ടി കൊലപ്പെടുത്തി. അനേക്കൽ – ജിഗിനി റോഡിൽ വെച്ചായിരുന്നു സംഭവം. ജിഗ്‌നി സ്വദേശിനിയായ അർച്ചന(38) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 8 വർഷത്തോളമായി ഭർത്താവുമായി ബന്ധം വേർപിരിഞ്ഞു താമസിക്കുകയായിരുന്നു അർച്ചന. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബന്ധുവിന്റെ വീട് സന്ദർശിച്ചു തിരികെ വരും വഴിയായിരുന്നു സംഭവം. ഇലക്ട്രോണിക് സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കി. സാമ്പത്തിക പരമായുള്ള ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായി സംശയിക്കുന്നതായും പോലീസ് അറിയിച്ചു.

Read More

ബെം​ഗളുരുവിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെന്ന് മന്ത്രി

ബെം​ഗളുരുവിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെന്ന് മന്ത്രി ബെം​ഗളുരു; സംസ്ഥാനത്തെ സ്കൂളുകളിൽ 1-5 ക്ലാസുകൾ ആരംഭിക്കുന്നത് ദസറ അവധിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് ആരോ​ഗ്യമന്ത്രി ഡോ കെ സുധാകർ. രക്ഷിതാക്കളുടെയും ആരോ​ഗ്യരം​ഗത്തെ വിദ​ഗ്ദരുടെയും അഭിപ്രായം തേടിയശേഷം മാത്രമാകും അവസാനവട്ട തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി സഭാ യോ​ഗത്തിന്റെ അനുമതിയോടെയാകും ഇത്. ഇലക്ട്രോണിക് സിറ്റിയിലെ റസിഡൻഷ്യൽ സ്കൂളിൽ 60 വിദ്യാർഥികൾക്കും , കോലാറിലെ സ്കൂലിൽ 12 വിദ്യാർഥികൾക്ക് കോവിഡ് ബാധിച്ചതും ആശങ്ക സൃഷ്ട്ടിച്ചിരുന്നു.    

Read More
Click Here to Follow Us