കാർമലാരം മേൽപ്പാലം യഥാർത്ഥ്യമാവുന്നു

ബെംഗളൂരു: കാർമലാരാം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാല നിർമാണത്തിനുള്ള തടസങ്ങൾ നീങ്ങി തുടങ്ങി. ടെൻഡർ നടപടികൾ ഈ മാസം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന ബാനസവാടി–ഹൊസൂർ പാതയിലെ കർമലാരാം മേൽപാലം നിർമാണത്തിനു 2020 ൽ റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ വൈകിയതോടെ പാലം നിർമാണം 2 വർഷമായിട്ടും ആരംഭിക്കാൻ സാധിക്കാതെ വന്നത്. കഴിഞ്ഞ ദിവസം നഗരത്തിലെ റെയിൽവേ വികസന പ്രവൃത്തികൾ സംബന്ധിച്ച് പി.സി.മോഹൻ എംപിയും ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർ സഞ്ജീവ് കിഷോറും നടത്തിയ…

Read More

ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ അപകടങ്ങൾ കൂടുന്നു

ബെംഗളൂരു: അപകടങ്ങൾ പതിവായ ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വാഹനങ്ങൾ ഇടിച്ചുതകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ വൈകുന്നു. വിവിധ വാഹനങ്ങൾ ഇടിച്ചു തകർന്ന കൈവരികൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇലക്ട്രോണിക് സിറ്റി ട്രാഫിക് പൊലീസ് പാലത്തിന്റെ ചുമതലയുള്ള ബാംഗ്ലൂർ എലിവേറ്റഡ് ടോൾവേ ലിമിറ്റഡിന് പലതവണ നിർദേശം നൽകിയിരുന്നെങ്കിലും തുടർനടപടികൾ ഇതുവരെയും ഉണ്ടായില്ല. പാലത്തിൽ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ ഗതാഗതം പൂർണമായി നിരോധിക്കണമെന്നാണ് ബിഇടിഎൽ നൽകുന്ന വിശദീകരണം. തകർന്ന ഭാഗങ്ങളിൽ എല്ലാം താത്കാലിക അറ്റകുറ്റ പണികൾ മാത്രമാണ് ബിഇടിഎൽ ചെയ്തത്. കൈവരികൾ ഇല്ലാത്ത റോഡിൽ അപകടങ്ങൾ പതിവായിട്ടും നടപടികൾ സ്വീകരിക്കാതെ മെല്ലെ പോക്ക്…

Read More
Click Here to Follow Us