മാലിന്യ പ്ലാന്റിന്റെ ദീർഘകാല പിടിപ്പുകേടിനെതിരെ പ്രതിഷേധിച്ച് ഇലക്‌ട്രോണിക് സിറ്റി നിവാസികൾ

ബെംഗളൂരു: ഇലക്‌ട്രോണിക് സിറ്റിയിലെ മുനിസിപ്പൽ ഖരമാലിന്യ (എംഎസ്‌ഡബ്ല്യു) പ്ലാന്റിന്റെ ദീർഘകാല കെടുകാര്യസ്ഥത മൂലമുണ്ടാകുന്ന ഭയാനകമായ ജീവിത സാഹചര്യങ്ങളിലും വായു, ജല മലിനീകരണത്തിലും പ്രതിഷേധിച്ച് ചിക്കനഗമംഗല, ദൊഡ്ഡനാഗമംഗല, സമീപ ഗ്രാമങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പൗരന്മാർ പ്ലാന്റിന് സമീപം വലിയ തോതിലുള്ള പ്രതിഷേധം നടത്തി. പ്ലാന്റിൽ നിന്ന് പുറപ്പെടുന്ന രൂക്ഷമായ പുക കാരണം, ഇവിടെ താമസിക്കുന്നവർ വർഷങ്ങളായി ഓക്കാനം, ശ്വാസതടസ്സം, തലവേദന എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുമായി പൊരുതുകയാണ്. COVID-19 പാൻഡെമിക് ഇടയിൽ ഒരു ഇടവേള ഉണ്ടാക്കിയെങ്കിലും 2018 മുതൽ ഇതിനെതിരെ പ്രതിഷേധിക്കുകയാണെന്ന്, ”പ്രദേശവാസിയും ഇലക്ട്രോണിക് സിറ്റി റൈസിംഗ് ഗ്രൂപ്പിലെ അംഗവുമായ പ്രണയ് ദുബെ പറയുന്നു. കൂടാതെ ഇത് നാലാമത്തെ പ്രതിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എസ്.ഡബ്ല്യു പ്ലാന്റിൽ നിന്ന് ശുദ്ധീകരിക്കപ്പെടാത്ത ലീച്ചേറ്റ് മണ്ണിലേക്ക് ഇറങ്ങുകയും ഭൂഗർഭജലത്തെ മലിനമാക്കുകയും തടാകങ്ങളും അവ നിലനിർത്തുന്ന ആവാസവ്യവസ്ഥയും മലിനമാക്കുകയും ചെയ്തുവെന്ന് പ്രണയ് പറയുന്നു. ഈ സാഹചര്യം പ്രദേശവാസികളുടെയും ഗ്രാമീണരുടെയും കർഷകരുടെയും ഉപജീവനമാർഗത്തെയും ഇലക്ട്രോണിക്സ് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് അതോറിറ്റി (ELCITA) നിയന്ത്രിക്കുന്ന പ്രദേശത്തെ വ്യവസായങ്ങളെയും പ്രതികൂലമായി ബാധിച്ചതായും അദ്ദേഹം പറഞ്ഞു.

പ്ലാന്റിന്റെ പാർശ്വഫലങ്ങൾ ശരിയായി ഉൾക്കൊള്ളാൻ ബിബിഎംപിക്ക് (ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ) കഴിയാഞ്ഞത് കൊണ്ടുതന്നെ പ്ലാന്റ് അടച്ചുപൂട്ടാൻ ജനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ തുടരുന്ന നിസ്സംഗതയിൽ ജനങ്ങൾ അഗാധമായ അസന്തുഷ്ടരാണെന്നും നിരവധി പാരിസ്ഥിതിക വ്യവസ്ഥകൾ ലംഘിച്ചാണ് പ്ലാന്റ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ തവണയും ബിബിഎംപി അധികാരികളെ സമീപിക്കുമ്പോൾ, അവർ പ്ലാന്റ്മെ ച്ചപ്പെടുത്തൽ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും കണ്ടില്ലനും അദ്ദേഹം ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us