ഹജ് ഭവനു ടിപ്പു സുൽത്താന്റെ പേര് വേണ്ട;മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരാണ് നൽകേണ്ടതെന്നും ബിജെപി.

ബെംഗളൂരു : കർണാടക ഹജ് ഭവന്റെ പേരുമാറ്റത്തെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. ഹജ് ഭവനു ടിപ്പു സുൽത്താന്റെ പേരിടാൻ അനുവദിക്കില്ലെന്നും മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ പേരാണ് നൽകേണ്ടതെന്നും ബിജെപി സംസ്ഥാനാധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ പറഞ്ഞു. പ്രഹ്ളാദ് ജോഷി എംപി ഉൾപ്പെടെ ബിജെപിയിലെ മറ്റു ചില നേതാക്കളും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

  ന​ഗരത്തിലെ ഈ ഫ്ലൈഓവറിന് താഴെ ഇനി പൂന്തോട്ടം; മാലിന്യക്കൂമ്പാരമായിരുന്ന പ്രദേശം നവീകരിച്ച് പൊതുഇടമാക്കി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉദ്ഘാടനം ചെയ്ത ഹജ് ഭവന് ‘ഹസ്‌റത്ത് ടിപ്പു സുൽത്താൻ ഹജ് ഘർ’ എന്ന പേരു നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെന്ന ന്യൂനപക്ഷ–വഖഫ് മന്ത്രി സമീർ അഹമ്മദ്ഖാന്റെ പരാമർശമാണ് വിവാദമായത്. ഒട്ടേറെപ്പേരെ കൊന്നൊടുക്കിയ ടിപ്പു രാജ്യസ്നേഹിയല്ലെന്നാരോപിച്ച് ബിജെപി രംഗത്തെത്തി. അതേസമയം ഹജ്ഭവന്റെ പേരുമാറ്റത്തെക്കുറിച്ച് സർക്കാർ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഹോട്ടലുകള്‍ പിന്‍വാങ്ങി; സദ്യയില്‍നിന്ന് വിഭവങ്ങളും വെട്ടിച്ചുരുക്കി കണക്കുകള്‍ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us